തൃശൂർ: പൊലീസിെൻറ ശ്വാനസേന ഇനി മുതൽ ‘കെ നയൻ’ സ്ക്വാഡ്. സേനക്ക് പുതിയ പേരിനൊപ്പം പുതിയ ലോഗോയും യൂനിഫോമും അംഗീകരിച്ച് ഡി.ജി.പിയുടെ ഉത്തരവിറങ്ങി. കേരളപ്പിറവി നാളിൽ പുതിയ പേരിൽ സ്ക്വാഡ് നിലവിൽ വരും. കറുത്ത വൃത്തത്തിൽ ജർമൻ ഷെപ്പേർഡ് നായയുടെ തലയും അതിന് മുകളിൽ സ്ക്വാഡിെൻറ പേരും മുകളിൽ അശോകസ്തംഭം ഇരുവശങ്ങളിലായി ചുവപ്പിൽ ഒലിവ് ഇലകൾ വിരിയിച്ച് നടുവിൽ വെള്ള റിബൺ കെട്ടി താഴെ ചുപ്പ് മഷിക്കുള്ളിൽ കേരള പൊലീസ് എന്ന് അടയാളപ്പെടുത്തിയതാണ് പുതിയ ലോഗോ.
ഇടതു വശത്ത് കോൺ ആകൃതിയിൽ ഇരുണ്ട നേവി നീലനിറവും വലതുവശത്ത് ടാൻ (ജർമൻ ഷെപ്പേർഡ് കളർ) നിറവും നടുവിൽ ലോഗോയും വെച്ചുള്ളതാണ് പുതിയ പതാക. പരേഡ് സമയത്ത് സാധാരണയായുള്ള പൊലീസിെൻറ കാക്കി യൂനിഫോമും ഡ്യൂട്ടിയിൽ നെഞ്ച് ഭാഗത്ത് ചുവപ്പ് നിറത്തിൽ ‘കെ നയൻ സ്ക്വാഡ് കേരള പൊലീസ്’ എന്നെഴുതിയ കറുത്ത അരക്കയ്യൻ പോളോ ടീ ഷർട്ടും കാക്കി പാൻറും.
ബൂട്ട് വിധത്തിലുള്ള കറുത്ത ഷൂവും കാക്കി സോക്സും ബേസ്ബാൾ മോഡലിലുള്ള കറുത്ത തൊപ്പിയിൽ ‘കെ നയൻ സ്ക്വാഡ് കേരള പൊലീസ്’ എന്ന് നടുവിലായി അടയാളപ്പെടുത്തിയുള്ളതാണ് പുതിയ യൂനിഫോം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.