ശങ്കരൻ

വയോധികനെ തെരുവുനായ്​ക്കൾ കടിച്ചുകൊന്നു

​കുറ്റിപ്പുറം: എടച്ചലം കാളപൂട്ട് കണ്ടത്തിന് സമീപം വയോധികനെ തെരുവുനായ്​ക്കൾ കടിച്ചുകൊന്നു. വടക്കേക്കളത്തിൽ ശങ്കരൻ​​ (65) ആണ്​ മരിച്ചത്​. ചൊവ്വാഴ്ച വൈകീട്ട് ആറോടെ ഫുട്ബാൾ കളി കഴിഞ്ഞ് വരുന്നവരാണ് ഇ​ദ്ദേഹത്തെ പരിക്കേറ്റ നിലയിൽ കണ്ടത്. ശരീരമാകെ നായ്ക്കൾ​ കടിച്ചുപറിച്ച നിലയായിരുന്നു.

തുടർന്ന് കുറ്റിപ്പുറം താലൂക്ക്​ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നതിനിടെയാണ്​ മരിച്ചത്​. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സിന്ധു, വിനോദിനി, പ്രീത, മണി. പ്രദേശത്ത് തെരുവുനായ്​ ശല്യം രൂക്ഷമാണ്.

Tags:    
News Summary - dogs attacked and killed old man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.