കോട്ടയം: ഡോളർ, സ്വർണക്കടത്ത് കേസുകളിലെ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഈ സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കേരള ജനപക്ഷം പാർട്ടി ചെയർമാൻ പി.സി. ജോർജ്.
കേസുകളിലെ യഥാർഥ പ്രതിയെ ഇരുട്ടിൽ നിർത്തി സഹായികളെയെല്ലാം പ്രതികളാക്കിയുള്ള കസ്റ്റംസ് പ്രിവന്‍റിവ് കമീഷണർ രാജേന്ദ്രകുമാറിന്‍റെ ഉത്തരവ് പക്ഷപാതപരമാണ്.
2017 ജനുവരിയിലെ മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തോടെയാണ് ഈ കള്ളക്കടത്തിന്‍റെ തുടക്കമെന്നും സത്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ ജുഡീഷ്യൽ അന്വേഷണത്തിന് മാത്രമേ സാധിക്കൂവെന്നും ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.