ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കരുത്; വീടുകയറി പ്രചാരണവുമായി സി.പി.എം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ ഭാഗമായി വീടുകയറി പ്രചാരണം നടത്താൻ സി.പി.എം. ജ നസംഖ്യ രജിസ്റ്ററുമായി സഹകരിക്കരുതെന്നും ഗവർണർ പദവി ആവശ്യമില്ലാത്തതാണെന്നും കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷ ം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

സി.എ.എയ്ക്കും എൻ.ആർ.സിക്കും എൻ.പി.ആറിനുമെതിരെ രാജ്യവ്യാപകമായി വീടുകളിൽ ചെന്ന് പ്രചാരണം നടത്തും. എൻ.പി.ആർ സർവേയ്ക്ക് എന്തുകൊണ്ട് വിവരങ്ങൾ നൽകരുത് എന്ന കാര്യത്തിൽ വീട്ടുകാരെ ബോധവത്കരിക്കും.

എല്ലാ പൗരത്വ പ്രക്ഷോഭങ്ങളോടൊപ്പവും സി.പി.എം പങ്കാളിയാവും. റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കും. തടങ്കൽ പാളയങ്ങൾ പൊളിച്ചുകളയണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയും യെച്ചൂരി ശക്തമായ വിമർശനമുയർത്തി. ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടന വായിച്ചുനോക്കണം. കൊളോണിയൽ കാലഘട്ടത്തെ രീതിയാണ് ഗവർണർ പദവി. ഗവർണർ പദവി ആവശ്യമാണോയെന്ന കാര്യത്തിൽ ചർച്ച ഉയർത്തേണ്ടതുണ്ടെന്നും യെച്ചൂരി പറഞ്ഞു.

Tags:    
News Summary - dont cooperate with npr survey says cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.