കസ്​റ്റഡി മരണം: എസ്​. ​െഎ ദീപക്കിന്​ ​ ​ജാമ്യമില്ല

ആലുവ: വരാപ്പുഴ കസ്റ്റഡി മരണത്തിൽ കുറ്റാരോപിതനായ എസ്​​.​െഎ ദീപകി​​​​​​െൻറ ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റം ഗൗരവതരമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പറവൂൽ മജിസ്​ട്രേറ്റ്​ കോടതി​ ജാമ്യം നിരസിച്ചത്​. 

 നേരത്തെ ദീപക്കിന്​ ജാമ്യം ​ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സാക്ഷികളെ സ്വാധീനക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നാണ്​ പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടത്​.

എന്നാൽ, ശ്രീജിത്തിനെ താൻ മർദ്ദിച്ചിട്ടില്ലെന്നും സംഭവ ദിവസം അവധിയിലായിരുന്നുവെന്നും ദീപക്​ കോടതിയെ അറിയിച്ചു. താൻ ​സ്​റ്റേഷനിൽ എത്തുന്നതിനു മു​േമ്പ ശ്രീജിത്ത് വയറ് വേദനിക്കുന്നതായി പറഞ്ഞിരുന്നുവെന്നും ദീപക്​ അവകാശപ്പെട്ടു.  എന്നാൽ ഇത് അംഗീകരിക്കാന്‍ കോടതി തയാറായില്ല.

ജാമ്യം നിഷേധിച്ചതോടെ ദീപക്കിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി.

Tags:    
News Summary - Don't Gave Bail to Dipak SI - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.