പേരാമ്പ്ര: സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മദ്യവര്‍ജനം അടിസ്ഥാനമാക്കിയുള്ള പുതിയ നയം സര്‍ക്കാര്‍ രൂപീകരിക്കും. വിദ്യാർഥികളെ ലക്ഷ്യമാക്കി സ്കൂളുകൾ കേന്ദ്രീകരിച്ച് പരിപാടികൾ സംഘടിപ്പിക്കും. സമ്പൂർണ മദ്യ-ലഹരി വര്‍ജനത്തിനായി 'വിമുക്തി'യെന്ന പേരില്‍ ബോധവല്‍ക്കരണ പദ്ധതി നടപ്പാക്കും. ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സചിന്‍ ടെന്‍ണ്ടുല്‍ക്കറായിക്കുമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണങ്ങള്‍ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കും. ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഡീ–അഡിക്ഷന്‍ സെന്‍ററുകള്‍ ആരംഭിക്കും. മാജിക്, നാടകം, ഹ്രസ്വ ചിത്രം തുടങ്ങി വിവിധ കലാ പരിപാടികളിലൂടെ ലഹരിക്കെതിരായ ബോധവല്‍ക്കരണം നടത്തുമെന്നും രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.