കണ്ണൂർ/കാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ കള്ളവോട്ട് നടന്ന ദൃശ്യങ്ങൾ പുറത്ത്. കാസർകോട് പാർല മെൻറ് മണ്ഡലത്തിലെ കണ്ണൂർ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ പിലാത്തറ എ. യു.പി സ്കൂൾ 19ാം നമ്പർ ബൂത്തിൽ നടന്ന കള്ളവോട്ടിെൻറ ദൃശ്യങ്ങൾ കോൺഗ ്രസാണ് പുറത്തുവിട്ടത്. കാസർകോട് േലാക്സഭ മണ്ഡലത്തിലെ കയ്യൂർ ചീമേനി പഞ്ചായത്തിലെ കൂളിയാട് ഗവ. ഹൈസ്കൂൾ 48ാം ബൂത്തിൽ കള്ളവോട്ട് നട ന്ന വിഡിയോ ദൃശ്യങ്ങളും മാധ്യമങ്ങൾക്ക് ലഭിച്ചു.
ആളുമാറിയും ബൂത്തു മാറിയും വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചും വോട്ട് ചെയ്യുന്ന ദൃ ശ്യങ്ങളാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാപിച്ച വെബ്ക ാസ്റ്റിങ്ങിലെ തന്നെ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നത് സംഭവത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു. അരമണിക്കൂറിൽ ഒരേ സ്ത്രീ രണ്ടുതവണ വോട്ട്ചെയ്യുന്ന ദൃശ്യങ്ങളുമുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ കള്ളവോട്ട് നടന്നുവെന്ന കോൺഗ്രസ് ആരോപണം ശരിവെക്കുന്നതാണ് ദൃശ്യങ്ങൾ.
19ാം നമ്പർ ബൂത്തിലെ 774 നമ്പർ വോട്ടറായ പത്മിനിയാണ് അരമണിക്കൂറിനുള്ളിൽ രണ്ടുതവണ വോട്ട് ചെയ്യുന്നത്.
ചെറുതാഴം ഗ്രാമപഞ്ചായത്തിലെ പിലാത്തറ എ.യു.പി സ്കൂളിൽ നടന്ന കള്ളവോട്ട്
ഒരുതവണ വോട്ട് ചെയ്ത പത്മിനി വാതിലിന് സമീപത്തേക്ക് നീങ്ങിയശേഷം വീണ്ടും വോട്ട് ചെയ്യാനെത്തുന്നതാണ് ദൃശ്യത്തിലുള്ളത്. 17ാം നമ്പർ ബൂത്തിലെ വോട്ടറും സി.പി.എം ചെറുതാഴം പഞ്ചായത്ത് അംഗവുമായ ടി.പി. സെലീന 19ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യുന്നതും 24ാം നമ്പർ ബൂത്തിലെ വോട്ടറായ ചെറുതാഴം പഞ്ചായത്ത് മുൻ അംഗം സുമയ്യ 19ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യുന്നതും വിഡിയോയിലുണ്ട്.
ചെറുതാഴത്തെ പ്രാദേശിക സി.പി.എം നേതാവ് ചട്ടങ്ങൾ ലംഘിച്ച് ബൂത്തിനകത്ത് നിൽക്കുന്നതും വോട്ട് ചെയ്യാനെത്തുന്നവർക്ക് നിർദേശങ്ങൾ നൽകുന്നതും കാണാം. തൃക്കരിപ്പൂർ നിയമസഭ മണ്ഡലത്തിലെ കൂളിയാട് ഗവ. ഹൈസ്കൂൾ 48ാം ബൂത്തിൽ ചാരനിറത്തിലുള്ള ഷർട്ട് ധരിച്ച യുവാവ് രണ്ടുതവണ വോട്ടുചെയ്യുന്നുണ്ട്. രണ്ടുതവണയും വോട്ടർ സ്ലിപ്പുകൾ കാണിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ബൂത്തിൽ 88.9 ശതമാനമായിരുന്നു പോളിങ്.
തൃക്കരിപ്പൂരിൽ നടന്ന കള്ളവോട്ട്:
ദൃശ്യങ്ങൾ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ തെരഞ്ഞെടുപ്പ് കമീഷനും വിഷയത്തിൽ ഇടപെട്ടു. സംഭവത്തെ തുടർന്ന് കണ്ണൂർ, കാസർകോട് ജില്ല കലക്ടർമാരിൽനിന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ റിപ്പോർട്ട് തേടി. വിഡിയോയുടെ ആധികാരികത പരിശോധിച്ചശേഷം നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു.
വരും ദിവസങ്ങളിൽ കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ കള്ളവോട്ട് ദൃശ്യങ്ങളും പുറത്തുവരുമെന്നാണ് വിവരം. പിലാത്തറ എ.യു.പി സ്കൂളിലെ ഒറ്റവാതിൽ മാത്രമുള്ള മുറിയിൽ പോളിങ് ബൂത്ത് സജ്ജീകരിച്ചതും കള്ളവോട്ടിന് സൗകര്യമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും ആരോപണമുണ്ട്. കണ്ണൂർ മണ്ഡലത്തിലെ 1857 ബൂത്തുകളിൽ 16 എണ്ണമൊഴികെ 1841ലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിരുന്നു.
ബി.എസ്.എൻ.എല്‍ കവറേജില്ലാത്തതു മൂലം വെബ്കാസ്റ്റിങ് സാധിക്കാത്ത പോളിങ് സ്റ്റേഷനുകളില്‍ ലൈവ് വിഡിയോ കവറേജും സജ്ജീകരിച്ചിരുന്നെങ്കിലും ഇതൊന്നും ഫലവത്തായില്ലെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. അതേസമയം, കള്ളവോട്ട് നടക്കുന്നതിനെതിരായി എതിർ രാഷ്ട്രീയ പാർട്ടികളിൽപെട്ടവർ ആക്ഷേപമുന്നയിക്കാത്തത് സംബന്ധിച്ചും തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.