ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിന്‍റെ 91-ാം ജന്മദിന ആഘോഷം നടത്തി

തിരുവവന്തപുരം: ഇന്ത്യയുടെ മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിന്‍റെ 91-ാം ജന്മദിന ആഘോഷം നടത്തി. ഗാന്ധാരി അമ്മന്‍ കോവില്‍ ഹാളില്‍ നടന്ന ചടങ്ങ് വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടര്‍ ഹരീഷ്.സി.എസ് ഉത്ഘാടനം ചെയ്തു.

ശാസ്ത്രഗവേഷണത്തിന്‍റെ ഉദാത്ത മാതൃകയാണ് ഡോ.എ.പി.ജെ അബ്ദുല്‍ കലാമെന്ന് അദ്ദേഹത്തിന്‍റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തികൊണ്ട് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ-കലാ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ഉപകാരം നല്‍കി ആദരിക്കുകയും ചെയ്തു. ചടങ്ങില്‍ പ്രൊഫ.രാജഗോപാലപിള്ള അദ്ധ്യക്ഷത വഹിച്ചു.

പ്രൊഫ.റ്റി.പി.ശങ്കരന്‍കുട്ടി നായര്‍ സ്വാഗതം ആശംസിക്കുകയും കേണല്‍ ഭുവനചന്ദ്രന്‍ നായര്‍, മുന്‍ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് രവീന്ദ്രന്‍ നായര്‍,സുകുമാരന്‍, പ്രദീപ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് മൂര്‍ത്തി, ഗാന്ധാരിഅമ്മന്‍ കോവില്‍ ട്രസ്റ്റ് സെക്രട്ടറി ആര്‍.പി.നായര്‍, കെ.കണ്ണന്‍, സുഭാഷ്.ആര്‍.സി, ഗുരുവായൂരപ്പന്‍ പരമേശ്വരന്‍ നായര്‍, വിനോദ്, സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ പങ്കെടുത്തു. സംഘടനയുടെ ജനറല്‍ സെക്രട്ടറി ആര്‍.ഹരികുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.

Tags:    
News Summary - Dr. APJ Abdul Kalam's 91st birthday celebration was held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.