ന്യൂഡൽഹി: നിപ വൈറസ് ബാധിതർക്ക് സൗജന്യ േസവനം നൽകാനായി കോഴിക്കോേട്ടക്ക് പുറപ്പെടാനിരുന്ന ഗോരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജ് മുൻ അസിസ്റ്റൻറ് െലക്ചറർ ഡോ. കഫീൽ ഖാൻ അവസാന നിമിഷം യാത്ര റദ്ദാക്കി. വ്യാഴാഴ്ച രാത്രി 9.15ഒാടെയാണ് മുഖ്യമന്ത്രി പിണറായിയുടെ ഒാഫിസിൽനിന്ന് വരേണ്ടെന്ന് അറിയിച്ചതെന്ന് ഡോ. കഫീൽ ഖാൻ പറഞ്ഞു.
എയിംസിൽനിന്ന് വിദഗ്ധ സംഘം എത്തുന്നതിനാൽ തന്നോട് വരേണ്ടെന്നാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സൗജന്യ സേവനത്തിനല്ലേ താൻ വരുന്നതെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഒാഫിസ് വ്യക്തമായ മറുപടി നൽകിയില്ല. ഇന്ന് ലഖ്നോവിൽനിന്ന് ബംഗളൂരു വഴി വിമാനയാത്ര ടിക്കറ്റ് ബുക്ക് ചെയ്തശേഷമാണ് കഫീൽ ഖാന് യാത്ര റദ്ദാക്കേണ്ടിവന്നത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ സൗജന്യസേവനത്തിന് സന്നദ്ധനാണെന്ന് ഡോ. കഫീൽ ഖാൻ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് കഫീൽ ഖാനോട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടാൻ മുഖ്യമന്ത്രി പിണറായിയുടെ ഒാഫിസ് ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് സൂപ്രണ്ടുമായി കഫീൽ ബന്ധപ്പെെട്ടങ്കിലും മുകളിൽനിന്നുള്ള ഉത്തരവ് ലഭിക്കെട്ട എന്നായിരുന്നു മറുപടി.
ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഒാഫിസുമായി വീണ്ടും ബന്ധപ്പെട്ടപ്പോൾ േകരളത്തിൽ വന്ന് കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിനു മുന്നിൽ നേരിട്ട് റിപ്പോർട്ട് ചെയ്യാനായിരുന്നു നിർദേശം. ഇതനുസരിച്ചാണ് കഫീൽ യാത്ര നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.