ഡോ. ഖമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം പ്രമുഖ പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തക ദയാബായിക്ക് സമ്മാനിക്കുന്നു

ഡോ.ഖമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം ദയാബായിക്ക് സമ്മാനിച്ചു

പാലോട്: ഈ വർഷത്തെ ഡോ. ഖമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം പ്രമുഖ പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തക ദയാബായിക്ക് സമ്മാനിച്ചു. പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ ചേർന്ന പുരസ്കാര സമർപ്പണ സമ്മേളനത്തിൽ പ്രമുഖ പരിസ്ഥിതി ശാസ്ത്രഞ്ജനും, യു.എൻ എൻവയോൺമെന്റ് നെഗോഷ്യേറ്ററുമായ ഡോ. എസ്. ഫെയ്സിയാണ് പുരസ്കാരം കൈമാറിയത്. ഇക്ബാൽ കോളേജ് ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഡോ. എം. അബ്ദുൽ സമദ് ചടങ്ങളിൽ അധ്യക്ഷത വഹിച്ചു. ഡി.കെ മുരളി എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.ബി.ബാലചന്ദ്രൻ സ്വാഗതമാശംസിച്ചു. അവാർഡ് ജേതാവ് ദയാബായി മറുപടി പ്രസംഗം നടത്തി.ഡോ.മാത്യു ഡാൻ, പ്രൊഫ.കെ.സുരേഷ് ബാബു, പ്രൊഫ.എം. ബഷീർ,സപ്തപുരം അപ്പുക്കുട്ടൻ, ഡോ.ഷാജിവാസ്, എൽ.ശെൽവരാജ്, ഡോ.എ.ആർ.വിജി എന്നിവർ സംസാരിച്ചു.

ഈ വർഷം ഡോക്ടറേറ്റ് ലഭിച്ച ഇക്ബാൽ കോളേജ് അധ്യാപകരായ ഡോ.എച്ച്.ഷമീർ, ഡോ.എസ്.അനസ് എന്നിവരെയും, ഈ വർഷം ഇക്ബാൽ കോളേജ് വിദ്യാർഥികളിൽ നിന്ന് കേരള സർവകലാശാല ബി.എസ്.സി ബോട്ടണിയിൽ ഒൻപതാം റാങ്ക് നേടിയ ആമിനാ എസ്.എൽ, ബി.എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ആറാം റാങ്ക് നേടിയ ലക്ഷ്മി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

ഫൗണ്ടേഷൻ പ്രവർത്തകരായ സാലി പാലോട്, ഡോ.വയലാ മധുസൂദനൻ, സി.സുശാന്ത് കുമാർ, ഡോ.സലാഹുദ്ദീൻ,ഡോ.എ.ഇ ഷാനവാസ് ഖാൻ , Dr.ജബ്ബാർ, ആദർശ് പ്രതാപ്,മാഹീൻ ഹസ്സൻ,സലീം പള്ളിവിള, എം.നിസാർ മുഹമ്മദ് സുൾഫി, കിരൺ പാങ്ങോട്, ഇടവം ഖാലിദ്, മോസസ്കൊല്ലം , താന്നിമൂട് ഷംസുദീൻ, റിയാസ്, അനുഷാ രേഷ്മ എം. ദാസ്, റസീന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അന്തരിച്ച പ്രമുഖ പരിസ്ഥിതി സമര നായകനും കേരള യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം റീഡറുമായിരുന്ന ഡോ. ഖമറുദ്ദീന്റെ ഓർമക്ക് ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷൻ 2020 മുതൽ ഏർപ്പെടുത്തിയതാണ് പരിസ്ഥിതി പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ഡോ.ഖമറുദ്ദീന്റെ സഹപ്രവർത്തകരും, സുഹൃത്തുക്കളും, വിദ്യാർഥികളും ചേർന്നാണ് ഡോ.ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവഴ്സിറ്റി കൺസർവേഷൻ (KFBC) രൂപരത്കരിച്ചത്. അദ്ദേഹത്തിന്റെ വിയോഗ ശേഷം എല്ലാ വർഷവും മികച്ച പരിസ്ഥിതി പ്രവർത്തകന് ഫൗണ്ടേഷൻ അവാർഡ് സമ്മാനിക്കുന്നുണ്ട്.

Tags:    
News Summary - Dr. Qamaruddin environmental award presented to Dayabai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT