സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ ഒരു മാസത്തിനകം നികുതി പിരിച്ചെടുക്കാമെന്ന് ഡോ.കെ.പി കണ്ണൻ

തിരുവനന്തപുരം: സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ ഒരു മാസത്തിനകം നികുതി പിരിച്ചെടുക്കാമെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. കെ.പി കണ്ണൻ. 1975-86 കാലത്തെ നികുതി പിരിച്ചാൽ കേരളത്തിന് കടം എടുക്കേണ്ടിവരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  നികുതിയിതര വരുമാനങ്ങളും (തനത് വരുമാനം) പിരിച്ചെടുക്കുന്നതിൽ സംസ്ഥാനം കുറ്റകരമായ അനാസ്ഥയാണെന്ന് കാണിക്കുന്നതെന്നും അദ്ദേഹം ഒരു വാരികക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.ഇടതു സാമ്പത്തിക പണ്ഡിതനായ ഡോ.ടി.എം. തോമസ് ഐസക്കിന് നൽകുന്ന മറുപടികൂടിയാണിത്.

1975 മുതൽ 86 വരെയുള്ള കാലത്ത് പന്ത്രണ്ടരശതമാനമായിരുന്നു കേരളത്തിന്റെ തനത് വരുമാനം. ഓരോ നുറു രൂപവരുമാനത്തിനും പന്ത്രണ്ടരരൂപ ലഭിച്ചുവെന്ന് അർഥം. തൊണ്ണൂറുകളിൽ അത് പതിനൊന്നും പത്തുമായി കുറഞ്ഞു. പിന്നീടത് ഒമ്പത്. എട്ടര എന്നിങ്ങനെയായി. കോവിഡിന്റെ കാലത്ത് ആറരയായി കുറഞ്ഞു. ഇപ്പോൾ അത് വീണ്ടും എട്ടരയായി

കഴിഞ്ഞ രണ്ടുവർഷമായി നികുതിപിരിവ് കാര്യമായി വർധിച്ചിട്ടുണ്ടെന്നാണ് സംസ്ഥാനസർക്കാർ അവകാ ശപ്പെടുന്നത്. എന്നാൽ, അനുമപാതം വെച്ചാണ് അത് പരിശോധിക്കേണ്ടത്. എന്നാലേ നേരത്തെ ഉണ്ടായിരുന്ന പന്ത്രണ്ടരശതമാനത്തിലെത്തുകയുള്ളൂ. 1975-86 കാലയളവിൽ നൂറുരൂപക്ക് 12.50 രൂപ കിട്ടിയപ്പോഴും യഥാർഥത്തിൽ കിട്ടേണ്ടത് 16 രൂപയായിരുന്നു

ഇന്നിപ്പോൾ എട്ടരശതമാനമാകണമെങ്കിൽ നാലുശതമാനം പോയിന്റ് തനതുവരുമാനത്തിൽ വർധനയുണ്ടാക്കണം. പുറംപണം ഉൾപ്പെടുത്താതെയുള്ള നമ്മുടെ ആഭ്യന്തരവരുമാനം 10 ലക്ഷം കോടി രൂപയാണ്. അതിന്റെ നാലു ശതമാനം 40,000 കോടി രൂപയാണ്.

ഈ 40,000 കോടി എന്ന് പറയുന്നത് ഇന്നെടുക്കുന്ന കടത്തിന് തുല്യമാണ്. 2022- 23 വർഷക്കാലത്ത് ധനമന്ത്രി ബജറ്റ് എസ്റ്റിമേറ്റിൽ കടമായി പ്രതീക്ഷിക്കുന്നത് 39,926 കോടി രൂപയാണ്. അതായത് തനതുവരുമാനത്തിൽ നാലു ശതമാന പോയിന്റ് വർധനയുണ്ടായാൽ പിന്നെ ഈ കടം കൂടുതൽ എടുക്കേണ്ടിവരില്ല. അഥവാ ആവശ്യമുണ്ടെങ്കിൽ അത് ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെ ന്റിനായി വിനിയോഗിക്കാം.

നികുതി പിരിവ് കാര്യക്ഷമമാക്കാത്തതിന്റെ കാരണം സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കിട്ടാതെപോ കുന്ന നികുതിയിൽ രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് നികുതി ഇനത്തിലുള്ള കുടിശ്ശിക ഇതിൽ പ്രതിസ്ഥാനത്ത് വരുന്നത് കൂടുതലായും പൊതുമേഖലാ സ്ഥാപനങ്ങളാണ്. രണ്ടാമത്തേത് നികുതിവെട്ടിപ്പാണ്. ഇതിന് രേഖയില്ല. നൂറ് കോടിക്ക് കച്ചവടം നടത്തി 50 കോടിയുടെ കണക്കാണ് നൽകുന്നതെങ്കിൽ അതിന്റെ അർഥം 50 ശതമാനം നികുതി വെട്ടിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

സംസ്ഥാനത്തെ പങ്കുപറ്റു സംസ്കാരമാണ് നികുതി പരിക്കുന്നതിന് തടസം. നികുതി പിരിച്ചതിനെക്കുന്നതിനെക്കുറിച്ചുള്ള എല്ലാവിവരങ്ങളും സർക്കാർ പുറത്ത് വിടുന്നില്ല. കൊമേഴ്സൽ ടാക്സ് വകുപ്പിന്റെ കൈവശമുണ്ടെന്ന് പറയും. ഫ്രിഡ്ജും മൊബൈൽ ഫോണും വാഷിങ് മിഷിനും വിറ്റവകയിൽ നമുക്ക് എത്ര രൂപ കിട്ടിയെന്ന് അറിയൻ ഗവേഷകർക്ക് പോലും വഴിയില്ലെന്നും കെ.പി കണ്ണൻ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Dr. KP Kannan said that if the government has the will, the tax can be collected within a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.