അഞ്ച് ലക്ഷം ഫീസിൽ 50 വിദ്യാർഥികൾക്ക് മെഡിക്കൽ പ്രവേശനം നൽകാം -ഡോ. ആസാദ് മൂപ്പൻ

തിരുവനന്തപുരം: അഞ്ച് ലക്ഷം രൂപ ഫീസിൽ 50 വിദ്യാർഥികൾക്ക് എം.ബി.ബി.എസ് പ്രവേശനം നൽകാമെന്ന് ഡോ. മൂപ്പൻസ് ഫൗണ്ടേഷൻ. വയനാട്ടിലെ ഡി.എം വിംസ് മെഡിക്കൽ കോളജിലാവും വിദ്യാർഥികൾക്ക് പ്രവേശനം ലഭ്യമാക്കുക. അടുത്ത അഞ്ച് വർഷത്തേക്കാണ് അഞ്ച് ലക്ഷം രൂപ ഫീസിൽ പ്രവേശനം അനുവദിക്കുക എന്നും ഫൗണ്ടേഷന് വേണ്ടി മാനേജിങ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പൻ അറിയിച്ചു. 

മിടുക്കരായ 50 വിദ്യാർഥികൾ അവരുടെ സ്വപ്നങ്ങൾ സഫലമാക്കാൻ ഫൗണ്ടേഷന്‍റെ നടപടിയിലൂടെ സാധിക്കും. ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന് നിർദേശത്തെ തുടർന്ന് ആശങ്കയിലായ മാതാപിതാക്കൾക്ക് തങ്ങളുടെ തീരുമാനം പരിഹാരമാകുമെന്നും ആസാദ് മൂപ്പൻ വാർത്താകുറിപ്പിൽ അറിയിച്ചു. 

സ്പോട്ട് അഡ്മിഷനിലൂടെയാവും വയനാട്ടിലെ ഡി.എം വിംസ് മെഡിക്കൽ കോളജിൽ പ്രവേശനം നൽകുക. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് അഞ്ചു ലക്ഷം രൂപ ഫീസായും ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായും നൽകണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിലൂടെ മെരിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട സാധാരണക്കാരായ നിരവധി വിദ്യാർഥികൾക്ക് മെഡിക്കൽ പഠനത്തിന് ചേരാൻ സാധിക്കാതെ വന്നിട്ടുണ്ട്. 

Tags:    
News Summary - Dr. Moopen's Foundation ready to admit 50 student in Five Lakhs Fees -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.