തിരുവനന്തപുരം: കഴിഞ്ഞ മാസം വിരമിച്ച ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയെ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡിന്റെ ചെയർപേഴ്സനായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
നേരത്തേ ചെയർപേഴ്സന്റെ താൽക്കാലിക ചുമതല നൽകിയിരുന്ന റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് മുൻ ചെയർമാൻ രാജീവ് ഒ.എൻ.വി പബ്ലിക് എന്റർപ്രൈസസ് ബോർഡ് അംഗമായി തുടരും. കവി ഒ.എൻ.വി. കുറുപ്പിന്റെ മകനാണ്.
സംസ്ഥാന സർക്കാറിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങൾക്കായാണ് റിക്രൂട്ട്മെന്റ് ബോർഡ് രൂപവത്കരിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ പി.എസ്.സിക്ക് വിടാത്ത തസ്തികകളിലെ നിയമനങ്ങളാണ് പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് വഴി നടത്തുക.
ഇതിനായി കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് ബിൽ നിയമസഭ കഴിഞ്ഞ വർഷം പാസാക്കിയിരുന്നു. വ്യവസായ-വാണിജ്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം നടത്തുന്നതിനും സെലക്ട് ലിസ്റ്റ് തയാറാക്കുന്നതിനും ബോർഡിന് അധികാരമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.