ടൗൺഹാളിൽ കൈയാങ്കളി; എം.എം.​ ലോറൻസിന്റെ അന്ത്യയാത്രയിൽ നാടകീയ രംഗങ്ങൾ

കൊച്ചി: മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ച എറണാകുളം ടൗൺഹാളിൽ നാടകീയ സംഭവങ്ങൾ. അപ്പന്റെ മൃതദേഹം പള്ളിയിൽ അടക്കണമെന്നും അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നുമാണ് മകൾ ആശ വാദിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ആശ തടഞ്ഞതോടെ പൊലീസ് ഇടപെടുകയായിരുന്നു. ആ സമയത്ത് വനിത പ്രവർത്തകർ മദ്രാവാക്യം വിളി തുടർന്നു. ഇതു കേട്ട ആശ സി.പി.എം മൂർദാബാദ് എന്ന് വിളിച്ചു. പിന്നാലെ ആശയും വനിത പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. മൃതദേഹം പുറത്തേക്കെടുക്കാൻ ആശയും മകനും തടസ്സം നിൽക്കുകയും ചെയ്തു.

തുടർന്ന് പൊലീസിന്റെ സഹായത്തോടെ മൃതദേഹം ആ​ശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറുന്നതിനെ എതിർത്ത് മകൾ ആശ ഹൈകോടതിയിൽ പരാതി നൽകിയിരുന്നു. ഹരജി പരിഗണിച്ച ഹൈകോടതി മൃതദേഹം തൽകാലം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കാനാണ് ഉത്തരവിട്ടത്. കേരള അനാട്ടമി നിയമ പ്രകാരം വിഷയത്തിൽ നിയമവശങ്ങൾ പരിശോധിച്ചു മറ്റു നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുപ്രകാരം മൃതദേഹം ​മോർച്ചറിയിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോഴാണ് മകൾ പ്രതിഷേധിച്ചത്.

ശനിയാഴ്ചയാണ് ലോറൻസ് അന്തരിച്ചത്.

Tags:    
News Summary - Dramatic scenes on the last journey of MM Lawrence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.