കൈയിൽ ഒഴിച്ചുനൽകിയ സാനിറ്റൈസർ കുടിച്ചു; വോട്ട്​ ചെയ്യാനെത്തിയ വയോധിക ആശുപത്രിയിൽ

കരുനാഗപ്പള്ളി (കൊല്ലം): വോട്ട്​ ചെയ്യാൻ പോളിങ്​ ബൂത്തിലെത്തിയ വയോധിക അണുവിമുക്​തമാക്കാൻ കൈയിൽ ഒഴിച്ചുനൽകിയ സാനിറ്റൈസർ കുടിച്ചു. രാവിലെ 8.45ഓടെ കരുനാഗപ്പള്ളി നഗരസഭയിലെ രണ്ടാം ഡിവിഷനിലെ (മാംമ്പോഴിൽ) ആലപ്പാട് എൽ.പി സ്​കൂളിലെ ബൂത്തിലാണ് സംഭവം. ഇവരെ പെട്ടന്ന് തന്നെ ആരോഗ്യ പ്രവർത്തകരെത്തി ആശുപത്രിയിലെത്തിലെത്തിച്ച്​ ചികിത്സ നൽകി.

കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഇതി​െൻറ ഭാഗമായി പോളിങ്​ ബൂത്തിലേക്ക്​ കയറു​േമ്പാഴും തിരിച്ചിറങ്ങു​േമ്പാഴും സാനിറ്റൈസർ ഉപയോഗിക്കേണ്ടതുണ്ട്​. ഇതി​െൻറ ഭാഗമായാണ്​ വയോധികക്കും സാനിറ്റൈസർ നൽകിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.