തിരുവനന്തപുരം: സംസ്ഥാനത്തെ ജലസംഭരണികളിൽ കഴിഞ്ഞ വർഷത്തെക്കാൾ മെച്ചപ്പെട്ട ജലലഭ്യതയുണ്ടെങ്കിലും ഏപ്രിൽ, മേയ് മാസങ്ങളിൽ ചിലയിടങ്ങളിൽ ജലദൗർലഭ്യത്തിന് സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. സംസ്ഥാനത്തെ വരൾച്ച വിലയിരുത്തുന്നതിന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരെൻറയും ജലമന്ത്രി മാത്യു ടി.തോമസിെൻറയും സാന്നിധ്യത്തിൽ കലക്ടർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിങ്ങിലാണ് വിവരങ്ങൾ സമാഹരിച്ചത്. വേനൽ കൂടുതൽ രൂക്ഷമായ മേഖലകളിൽ അടിയന്തര ഇടെപടലുകൾക്ക് സജ്ജമാെണന്നും കലക്ടർമാർ റിപ്പോർട്ട് ചെയ്തു.
ജലസംരക്ഷണ നിയമത്തിെല പുതിയ വ്യവസ്ഥകൾ പ്രകാരം ജലസ്രോതസ്സുകൾ മലിനപ്പെടുത്തുന്നത് മൂന്നുവർഷം തടവും രണ്ടുലക്ഷം രൂപ പിഴയും വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഇത്തരം നിയമലംഘനങ്ങളിൽ നടപടി കർശനമാക്കാൻ കലക്ർമാർക്ക് കർശന നിർദേശം നൽകി. സ്വകാര്യ- വാണിജ്യ ആവശ്യങ്ങൾക്കായി പുഴകളിൽനിന്ന് അനിയന്ത്രിതമായി ജലമൂറ്റുന്നതും നിയന്ത്രിക്കും. പൂർത്തീകരിച്ച ജലവിതരണ പദ്ധതികൾ ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ ആവശ്യമായ മേഖലകളിൽ ജലം എത്തിക്കാൻ ജലമന്ത്രി നിർദേശം നൽകി. കുടിവെള്ളം സംഭരിക്കാനുള്ള സ്രോതസ്സുകളും വിതരണം ചെയ്യാനുള്ള സംവിധാനങ്ങളും സജ്ജമായതായി കലക്ടർമാർ വ്യക്തമാക്കി.
കഴിഞ്ഞവർഷം സ്ഥാപിച്ച കുടിവെള്ള കിയോസ്ക്കുകൾ പ്രവർത്തനസജ്ജമാണ്. ആവശ്യമായ സ്ഥലങ്ങളിൽ കൂടുതൽ കിയോസ്ക്കുകൾ സ്ഥാപിക്കാനും നടപടി തുടങ്ങി. ജലവിതരണം കൃത്യമായി നിർവഹിക്കുന്നു എന്ന് ഉറപ്പുവരുത്താൻ േകാൺഫറൻസിങ്ങിൽ കലക്ടർമാർക്ക് നിർദേശം നൽകി. പമ്പിങ് സ്റ്റേഷനുകളിൽ വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കാൻ കെ.എസ്.ഇ.ബി അധികൃതരുമായി ചീഫ് സെക്രട്ടറിതലത്തിൽ ചർച്ച നടത്തും.
മന്ത്രിമാർക്ക് പുറമെ അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, ലാൻറ് റവന്യൂ കമീഷണർ, വാട്ടർ അതോറിറ്റി എം.ഡി, റവന്യൂ-ജലവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ വിഡിയോ കോൺഫറൻസിങ്ങിൽ പെങ്കടുത്തു. മിക്ക ജലസംഭരണികളിലെയും ജലനിരപ്പ് തൃപ്തികരമാണ്. മൺസൂൺ മഴലഭ്യതയിൽ പ്രകടമായ കുറവുണ്ടായത് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഇടയ്ക്ക് പെയ്ത മഴ ജലസംഭരണികൾക്ക് അനുഗ്രഹമായെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്തെ നെയ്യാർഡാമിൽ നിലവിൽ 83.3 മീറ്റർ ജലനിരപ്പാണുള്ളത്. ഇൗ സ്ഥിതിയിൽ ജൂൺ 15വരെ തടസ്സമില്ലാെത ജലവിതരണം നടത്താൻ സാധിക്കുമെന്നാണ് ജലവകുപ്പിെൻറ കണക്കുകൂട്ടൽ. കൊല്ലത്തെ കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ തെന്മല ഡാമിൽ 461.76 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമുണ്ട്. വേനൽക്കാലം കഴിയും വരെ ജലവിതരണത്തിന് ഇൗ അളവ് മതിയാകുമെന്നാണ് വിലയിരുത്തൽ. തൃശൂരിലെ ചിമ്മിനി ഡാമിൽനിന്ന് 41 ദിവസത്തേക്കുകൂടി കുറുമാലി പുഴയിലേക്ക് വെള്ളമെത്തിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.