വരള്‍ച്ച:  സംസ്ഥാനത്ത്  30,350 ഹെക്ടറില്‍  കൃഷിനാശം

തിരുവനന്തപുരം: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്ത് 30,350 ഹെക്ടറില്‍ കൃഷിനാശമുണ്ടായതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. പാലക്കാട് ജില്ലയിലാണ് കൂടുതല്‍ നെല്‍കൃഷി നശിച്ചതെന്നും മന്ത്രി അറിയിച്ചു. 

തൃശൂര്‍ ജില്ലയില്‍ 1071 ഹെക്ടര്‍ സ്ഥലത്തെ നെല്ലാണ് നശിച്ചത്. ഹെക്ടറിന് 13,500 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ കഴിഞ്ഞദിവസം ആരംഭിച്ചതായും മുരളി തിരുനെല്ലിയുടെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു. 

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടയത്തെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ നിയമസഭയെ അറിയിച്ചു.

Tags:    
News Summary - draught in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.