സ്വർണക്കടത്ത് സംഘം ഡി.ആർ.ഐ ഉദ്യോഗസ്ഥന്‍റെ വാഹനം ഇടിച്ചുതെറിപ്പിച്ചു

കൊണ്ടോട്ടി: കരിപ്പൂരിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥർക്കു നേരെ സ്വർണക്കടത്ത് സംഘത്തിന്‍റെ വധശ്രമം. കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തായിരുന്നു സംഭവം. സ്വർണക്കടത്ത് സംഘത്തിന്‍റെ വാഹനം തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥ സംഘത്തെയാണ് ഇടിച്ചു തെറിപ്പിച്ചത്. ഇന്‍റലിജൻസ് ഉദ്യോഗസ്ഥൻ ആൽബർട്ട്, ഡ്രൈവർ ആൽബർട്ട് എന്നിവർക്ക് പരിക്കേറ്റു.

സ്വർണക്കടത്ത് സംഘം കാറിലാണ് എത്തിയത്. വാഹന പരിശോധനക്കായി ഉദ്യോഗസ്ഥർ കൈ കാണിച്ചപ്പോൾ കാർ വേഗം കുറച്ചു. ഡി.ആർ.ഐ ഉദ്യോഗസ്ഥരാണെന്ന് അറിഞ്ഞപ്പോൾ സംഘം ബൈക്ക് തട്ടിത്തെറിപ്പിച്ച് മുന്നോട്ട് പോകുകയായിരുന്നു.

നിയന്ത്രണംവിട്ട കാർ വഴിയോരത്തെ മരത്തിലിടിച്ചാണ് നിന്നത്. വാഹനത്തിൽ നിന്ന് മിശ്രിത രൂപത്തിലുള്ള സ്വർണം പിടിച്ചെടുത്തു. കൊടുവള്ളി സ്വദേശി നിസാർ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ. പ്രതികൾക്കെതിരെ വധശ്രമത്തിന് കൊണ്ടോട്ടി പൊലീസ് കേസെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.