സെന്റ് ഓഫിന് സ്കൂളിൽ വാഹനാഭ്യാസം: 38,000 രൂപ പിഴ ഈടാക്കി

മലപ്പുറം: സെന്റ് ​ഓഫ് പരിപാടിക്കിടെ സ്കൂൾ കോമ്പൗണ്ടിൽ അഭ്യാസ പ്രകടനം നടത്തിയവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. തിരുന്നാവായ നവാമുകുന്ദ ഹയർസെക്കന്ററി സ്‌കൂൾ കോമ്പൗണ്ടിൽ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തിയവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

അഞ്ച് വാഹനങ്ങൾ പിടികൂടി. ഇവരിൽനിന്ന് 38,000 രൂപയോളം മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കി. സെന്റ് ഓഫ് പരിപാടിക്കിടെ അനുവാദമില്ലാതെയാണ് സ്‌കൂൾ കോമ്പൗണ്ടിൽ വാഹനങ്ങൾ കയറ്റിയത്.

അഭ്യാസപ്രകടനം നടത്തിയ വിവരമറിഞ്ഞ് എംവിഡി വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. ഇവ ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - driving in school compound: Five vehicles fined rs 38,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.