ഡ്രൈവിങ് ടെസ്റ്റ്​ അനിശ്ചിതത്വം തുടരുന്നു; മുടങ്ങിയത്​ മുക്കാൽ ലക്ഷം ടെസ്റ്റുകൾ

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും സ​മ​ര​ക്കാ​രും ക​ടും​പി​ടു​ത്തം തു​ട​ർ​ന്ന​തോ​ടെ ഡ്രെ​വി​ങ്​ ടെ​സ്​​റ്റി​ലെ അ​നി​ശ്ചി​ത​ത്വം ക​ന​ക്കു​ന്നു. സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ല്‍ മി​ക്ക സ്ഥ​ല​ത്തും ടെ​സ്റ്റ് മു​ട​ങ്ങി. ഒ​മ്പ​ത് ദി​വ​സ​മാ​യി തു​ട​രു​ന്ന സ​മ​ര​ത്തി​ല്‍ 75,000 ലൈ​സ​ന്‍സ് ടെ​സ്റ്റു​ക​ള്‍ മു​ട​ങ്ങി​യി​ട്ടു​ണ്ട്. പൊ​ലീ​സ്​ കാ​വ​ലി​ൽ ടെ​സ്റ്റ്​ ന​ട​ത്താ​നു​ള്ള ​ശ്ര​മ​വും വി​ജ​യം​ക​ണ്ടി​ല്ല.

തൃ​ശൂ​ര്‍ അ​ത്താ​ണി​യി​ല്‍ ടെ​സ്റ്റി​ങ് ഗ്രൗ​ണ്ടി​ല്‍ ശ​വ​ക്കു​ഴി ഒ​രു​ക്കി​യാ​യി​രു​ന്നു സ​മ​രം. താ​മ​ര​ശേ​രി​യി​ലും കൊ​ല്ലം ആ​ശ്രാ​മ​ത്തും പ്ര​തി​ഷേ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ഞ്ഞി​വെ​ച്ചു. കൊ​ല്ലം ചി​റ്റു​മൂ​ല​യി​ല്‍ പ​ഴ​യ വാ​ഹ​ന​ങ്ങ​ള്‍ ടെ​സ്റ്റി​ങ് ഗ്രൗ​ണ്ടി​ല്‍ നി​ര്‍ത്തി​യി​ട്ടും തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ​യി​ല്‍ റോ​ഡി​ല്‍ കി​ട​ന്നും പ്ര​തി​ഷേ​ധം ന​ട​ന്നു. മ​ല​മ്പു​ഴ​യി​ല്‍ ഡ്രൈ​വി​ങ് സ്‌​കൂ​ളു​കാ​ര്‍ ക​പ്പ​യും ക​ട്ട​ന്‍ചാ​യ​യും ഒ​രു​ക്കി​യാ​ണ് സ​മ​രം ചെ​യ്ത്.

അ​തേ​സ​മ​യം വെ​ള്ളി​യാ​ഴ്​​ച വി​വി​ധ ഓ​ഫി​സു​ക​ളി​ലാ​യി 86 അ​പേ​ക്ഷ​ക​രെ​ത്തി​യെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​തി​ല്‍ 84 പേ​ര്‍ ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​തി​ല്‍ 63 പു​തി​യ അ​പേ​ക്ഷ​ക​ളാ​ണ്. വെ​ള്ളി​യാ​ഴ്ച ച​ട​യ​മം​ഗ​ല​ത്ത് മാ​ത്ര​മാ​ണ് ഡ്രൈ​വി​ങ് സ്‌​കൂ​ളി​ന്റെ വാ​ഹ​ന​ത്തി​ല്‍ ടെ​സ്റ്റ് ന​ട​ന്ന​ത്.

ഇ​തി​നി​ടെ ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്താ​നാ​യി കെ.​എ​സ്.​ആ​ര്‍.​ടി.​സി ന​ല്‍കി​യ സ്ഥ​ലം മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍ട്ട് ന​ല്‍കി. ടെ​സ്റ്റ് ന​ട​ത്താ​ന്‍ ക​ഴി​യും​വി​ധ​ത്തി​ൽ ഇ​വി​ട​ങ്ങ​ളി​ൽ ക്ര​മീ​ക​ര​ണം വേ​ണം. ക​ഴ​ക്കൂ​ട്ടം, ചാ​ത്ത​ന്നൂ​ര്‍, പ​ന്ത​ളം, എ​ട​ത്വ, തേ​വ​ര, കൊ​ടു​ങ്ങ​ല്ലൂ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട, നി​ല​മ്പൂ​ര്‍, കോ​ഴി​ക്കോ​ട്, പ​യ്യ​ന്നൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​ട​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ക​ത്തി​ല്‍ ഭൂ​മി​യു​ള്ള​ത്. 

Tags:    
News Summary - Driving test uncertainty continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.