കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് മേയ് 31 വരെ നിരോധനം 

തിരുവനന്തപുരം: ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് 31 വരെ സംസ്ഥാനത്ത് കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് നിരോധനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ വക കുടിവെള്ളപദ്ധതികള്‍ക്കൊഴികെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ബാധകമാണ്. കുഴല്‍ക്കിണറുകളില്‍ നിന്ന് വെള്ളമെടുത്ത് വില്‍പന നടത്തുന്ന സ്വകാര്യവ്യക്തികളെയും ഏജന്‍സികളെയും നിയന്ത്രിക്കും. ദുരന്തനിവാരണനിയമപ്രകാരം ആവശ്യമെങ്കില്‍ ഇത്തരം കുഴല്‍ക്കിണറുകള്‍ പിടിച്ചെടുക്കാനും വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് വെള്ളം വിതരണം ചെയ്യാനും കലക്ടര്‍മാര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. കൊടും വരള്‍ച്ചക്കിടയിലും പൊതുസമ്പത്തായ ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത്  വില്‍പന നടത്തുന്നത് തടയുന്നതിനാണ് ഈ നീക്കം. 

 കുഴല്‍ക്കിണര്‍ നിര്‍മാണ യൂനിറ്റുകള്‍ക്ക് നോട്ടീസ് നല്‍കാനും നിര്‍ദേശം ലംഘിച്ച് നിര്‍മാണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് നാല് മീറ്റര്‍വരെ ഭൂഗര്‍ഭജലത്തില്‍ താഴ്ചയുണ്ടായി എന്നാണ്  കണക്കുകള്‍ വ്യക്തമാക്കുന്നത്. മഴ കുറഞ്ഞതിന് പുറമേ വ്യാപകമായ കുഴല്‍ക്കിണറുകളുമാണ് ഇതിന് കാരണം. കുഴല്‍ക്കിണര്‍ നിര്‍മിക്കുന്ന സ്വകാര്യ ട്രില്ലിങ് റിഗുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിബന്ധനയുണ്ടെങ്കിലും വ്യാപകമായി ലംഘിക്കപ്പെടുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് കുഴല്‍ക്കിണര്‍ നിര്‍മാണ യൂനിറ്റുകള്‍ അധികവുമത്തെുന്നത്. 

 സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ വ്യവസായശാലകളുടെ ജലഉപഭോഗം 25 ശതമാനം കുറക്കാനും നിര്‍ദേശിച്ചു. ഇതോടൊപ്പം 10,000 ലിറ്റര്‍ ശേഷിയുള്ള കിണറുകളുടെ കണക്കെടുക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി വഷളായാല്‍ ഈ കിണറുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് വെള്ളം വിതരണം ചെയ്യാനാണ് തീരുമാനം. 

Tags:    
News Summary - drought, bans borewells till May end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.