പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ അടച്ചിട്ട പാറമടയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാഥികൾ മുങ്ങി മരിച്ചു. എറണാകളും കളമശ്ശേരി സ്വദേശികളായ വിനായകൻ, ശ്രാവൺ, അഭിജിത് എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പെട്ട അക്ഷയ് എന്ന വിദ്യാർഥിയെ നാട്ടുകാർ രക്ഷപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ അക്ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാലംഗ വിദ്യാര്‍ഥി സംഘം കുളിക്കാനായി വെങ്ങോല പെട്ടമലയില്‍ അടഞ്ഞുകിടക്കുന്ന പാറമടയിലെ വെള്ളക്കെട്ടിലിറങ്ങിയപ്പോഴായിരുന്നു അപകടം.
ഉച്ചയോടെയാണ് ഇവര്‍ പാറമടയിൽ കുളിക്കാനെത്തിയത്. വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.