എൻമകജെ പഞ്ചായത്തിൽ മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

കാസർഗോഡ്: കർണാടക അതിർത്തിയിൽ എൻമകജെ പഞ്ചായത്തിലെ അഡ്യ നടുക്കയിൽ മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. കൊമ്പനബെട്ടുവിലെ കാത്തിം- അസ്മ ദമ്പതികളുടെ മകൾ മുംതാസ് (പത്ത് ), ഹാഷിം-സുഹറ ദമ്പതികളുടെ മക്കളായ ഫിദ ആമിന (ഏഴ്), ഫാത്തിമ ഫസില (II) എന്നിവരാണ് മരിച്ചത് . ഇവരുടെ അയൽവാസിയുടെ കുളത്തിൽ ശനിയാഴ്ച രണ്ട് മണിക്കാണ് അപകടം. നാലു മണിക്കാണ് കുട്ടികൾ മുങ്ങിയ വിവരം പുറത്തറിഞ്ഞത്.

Tags:    
News Summary - drowned, three childrens dei

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT