ചെറിയ ശ്വാസംമുട്ടലുണ്ട്; ദയവായി ഫോൺ വിളിക്കുന്നത്​ ഒഴിവാക്കുക -തോമസ്​ ഐസക്​

തിരുവനന്തപുരം: ചെറിയ ശ്വാസം മുട്ടലുള്ളതിനാൽ ഫോൺ വിളിക്കുന്നത്​ ഒഴിവാക്കണമെന്ന്​ കോവിഡ്​ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ കഴിയുന്ന ധനമന്ത്രി ടി.എം തോമസ്​ ഐസക്​ അഭ്യർഥിച്ചു.

'ആരോഗ്യസ്ഥിതി അറിയാനും ക്ഷേമാശംസകൾ നേരാനുമായി ധാരാളം സുഹൃത്തുക്കൾ ട്വിറ്ററിലൂടെയും ഫോണിലൂടെയും ബന്ധപ്പെടുന്നുണ്ട്. അസുഖം ഏറെ ഭേദമായിട്ടുണ്ട്. രണ്ടു പ്രശ്നങ്ങൾ പൊതുവായിട്ടുണ്ട്. പ്രമേഹം അൽപം കൂടുതലാണ്. ആദ്യമായി ഇൻസുലിൻ വേണ്ടിവന്നു. ചെറിയ ശ്വാസം മുട്ടലുണ്ട്. അതുകൊണ്ട് ഫോൺ വിളികൾ കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ദയവായി ഫോൺ വിളി ഒഴിവാക്കുക. എടുക്കാൻ കഴിയില്ല. അത്യാവശ്യം ഉണ്ടെങ്കിൽ മെസേജ് അയച്ചാൽ മതി. തീർച്ചയായും മറുപടി ലഭിക്കും. നടപടിയും ഉറപ്പാക്കും' -​ തോമസ്​ ഐസക്​ അറിയിച്ചു.

സെപ്​റ്റംബർ ആറാം തീയ്യതിയാണ്​ തോമസ്​ ഐസകിന്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിനെത്തുടർന്ന്​ മന്ത്രിയുടെ സ്​റ്റാഫംഗങ്ങൾ സ്വയം നിരീക്ഷണത്തിൽ പോയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.