പാലക്കാട്: ജൻ ഒൗഷധി കേന്ദ്രങ്ങളുടെയും ഇ-ഫാർമസിയുടെയും േകാർപറേറ്റ് ഷോപ്പുകളുടെയും ഭീഷണി മറികടക്കാൻ ചില്ലറ മരുന്നുവ്യാപാരികൾ റീെട്ടയിൽ ഷോപ്പുകളുടെ ശൃംഖല സ്ഥാപിക്കുന്നു. ഒാൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്സ് അസോസിയേഷൻ (എ.കെ.സി.ഡി.എ) നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഫാർമ വിഷൻ -2025’ ശിൽപശാല പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയാറാക്കി. മഹാരാഷ്ട്ര അസോസിയേഷൻ വിജയകരമായി നടപ്പാക്കിയ എം പ്ലസ് എം (മെഡിസിൻ പ്ലസ് േമാർ) റീെട്ടയിൽ ഷോപ്പുകളുടെ മാതൃകയിലാകും പദ്ധതി. മുംബൈയിൽ ആരംഭിച്ച ഇത് രണ്ട് വർഷത്തിനകം മഹാരാഷ്ട്രയിൽ എല്ലായിടത്തുമായി 700ഒാളം റീെട്ടയിൽ ഷോപ്പുകളുടെ ശൃംഖലയായി വളർന്നു. കേരളത്തിലെ ചില്ലറ മരുന്നുവ്യാപാരത്തിൽ വൻ ഇടിവുണ്ട്. ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിെൻറ റിപ്പോർട്ട് പ്രകാരം രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് അടച്ചുപൂട്ടിയത് 878 കടകളാണ്. ഉയർന്ന വാടകയും ഫാർമസിസ്റ്റുകളുടെ ശമ്പളവുമടക്കം നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
സാമ്പത്തികമാന്ദ്യത്തെ തുടർന്ന് ജനങ്ങൾ കൂടുതലായി സർക്കാർ ആതുരാലയങ്ങളെ ആശ്രയിച്ചുതുടങ്ങിയതും ജൻ ഒൗഷധി, കാരുണ്യ ഫാർമസികൾ സ്ഥാപിക്കപ്പെട്ടതും തിരിച്ചടിയായി. കോർപറേറ്റ് കമ്പനികൾക്ക് കീഴിലുള്ള കടകൾ 30 ശതമാനം വരെ വിലക്കിഴിവ് നൽകി മരുന്നുകൾ വിൽക്കുന്നതും ഒാൺലൈൻ ഫാർമസികൾ വഴി ഡിസ്കൗണ്ട് വ്യാപാരവും കടുത്ത പ്രതിസന്ധിയിലാക്കിയതായി എ.കെ.സി.ഡി.എ ജനറൽ സെക്രട്ടറി തോമസ് രാജു പറഞ്ഞു. വിപണിയിലെ കടുത്തമത്സരം അതിജീവിക്കുകയാണ് പുതിയ ആശയത്തിലൂടെ സംഘടന ലക്ഷ്യമിടുന്നത്. ചില്ലറ വ്യാപാരികൾ സംഘടിപ്പിച്ച് ആരംഭിക്കുന്ന ഷോപ്പുകൾക്ക് പൊതുനാമവും െപാതു ലോേഗായുമുണ്ടാവും.
ഫാർമസികളിൽ ഉപഭോക്താക്കൾക്ക് മികച്ച സൗകര്യം ഏർപ്പെടുത്തും. കമ്പനികളിൽനിന്ന് പരമാവധി വിലകുറച്ച് മരുന്നുകൾ വാങ്ങുകയും ഉപഭോക്താക്കൾക്ക് ആനുകൂല്യം നൽകുകയും ചെയ്യും. ജനറിക് (ബ്രാൻഡ് നാമം ഇല്ലാത്ത) മരുന്നുകളുടെ വിൽപനക്കും തുടക്കം കുറിക്കും. ഇതിനായി ഷോപ്പുകളിൽ പ്രത്യേകം കൗണ്ടർ ഒരുക്കും. സംസ്ഥാനത്തെ 12,000 മരുന്ന് വ്യാപാരികൾക്ക് എ.കെ.സി.ഡി.എയിൽ അംഗത്വമുണ്ട്. ഭാവിയിൽ ജനറിക് മരുന്നുനിർമാണ മേഖലയിലേക്കുകൂടി രംഗപ്രവേശനം ചെയ്യാൻ എ.കെ.സി.ഡി.എക്ക് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.