പാര്‍ട്ടിയിലെ ചിലര്‍ വേട്ടയാടുന്നു, ലഹരിക്കടത്ത് കേസില്‍ ഗൂഢാലോചന നടന്നെന്ന് എ. ഷാനവാസ്

ആലപ്പുഴ: ലഹരിക്കടത്ത് കേസില്‍ സി.പി.എമ്മിനകത്ത് ഗൂഢാലോചന നടന്നെന്ന് ആരോപണ വിധേയനായ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ എ ഷാനവാസ്. ഇഡി, ഡിജിപി, ജിഎസ്ടി കമ്മീഷണറേറ്റ് എന്നിവര്‍ക്ക് പരാതി നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയെന്നും ഷാനവാസ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പാര്‍ട്ടിയിലെ ചിലര്‍ വേട്ടയാടുന്നുണ്ടെന്നും ഷാനവാസ് കുറ്റ​പ്പെടുത്തി. തന്റെ ബിസിനസ് പോലും തകര്‍ക്കുന്ന രീതിയിലാണ് നീക്കം നടന്നത്. പാര്‍ട്ടിക്കകത്തെ ഗൂഢാലോചന സംബന്ധിച്ച് നോര്‍ത്ത് ഏരിയ കമ്മിറ്റിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. എന്നാല്‍, ആര്‍ക്കെതിരെയാണ് പരാതിയെന്ന് വ്യക്തമാക്കിയിട്ടില്ല. കൊല്ലം ലഹരിക്കടത്ത് കേസില്‍ സി.പി.എം നേതാവായ എ. ഷാനവാസിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് രണ്ട് ലോറികളിലും, പിക്കപ്പ് വാനുകളിലുമായി കടത്തിയ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടിയത്. ഇതിനിടെ ഷാനവാസിന് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് പറയുന്ന റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി നല്‍കിയിരുന്നു.

Tags:    
News Summary - Drug trafficking case: a. Shanavaz press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.