കാസർകോട്: ബംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസർകോട്ട് വിൽപ്പന നടത്തുന്നതിനിടെ ദമ്പതികൾ ഉൾപ്പടെ നാലു പേർ പിടിയിൽ. 150 ഗ്രാം എം.ഡി.എം.എയുമായി ഉദുമയിൽ നിന്നാണ് നാലംഗ സംഘത്തെ ബേക്കൽ പൊലീസ് പിടികൂടിയത്.
കാസർകോട് പുത്തരിയടുക്കം സ്വദേശി അബൂബക്കർ, ഭാര്യ അമീന അസ്ര, ബംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരാണ് വാഹന പരിശോധനക്കിടെ പൊലീസിന്‍റെ വലയിലായത്. കർണാടക റജിസ്ട്രേഷനുള്ള കാറിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ.
ബെംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ എന്നാണ് സൂചന. അറസ്റ്റിലായ അബൂബക്കറും ഭാര്യ അമീനയുമാണ് കാസർകോട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തിയിരുന്നത്.
മറ്റു രണ്ട് പേർ ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിച്ചു നൽകിയവരാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.