കോഴിക്കോട്: ജില്ലയിൽ വൻ ലഹരിവേട്ട. ഏഴുകിലോ കഞ്ചാവുമായി കാസർകോട് കുമ്പള സ്വദേശികളെ പൊലീസും അന്താരാഷ്ട്ര വിപണിയിൽ 25 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി പുതിയങ്ങാടി സ്വദേശിയെ എക്സൈസും അറസ്റ്റ്ചെയ്തു.
മയക്കുമരുന്നുമായി പുതിയങ്ങാടി സ്വദേശി പള്ളിയാറക്കണ്ടി മുഹമ്മദ് റാഷിബിനെയും (34) കഞ്ചാവുമായി കുമ്പള സ്വദേശികളായ ജലാൽ മൻസിലിൽ അഹമ്മദ് ജലാലുദ്ദീൻ (19), ബത്തേരി ഹൗസിൽ ബി.എം. ഉമർ (27) എന്നിവരെയുമാണ് അറസ്റ്റ്ചെയ്തത്.
ആഗ്രയില്‍നിന്ന് െട്രയിൻ മാര്‍ഗം എത്തിച്ച 510 ഗ്രാം ചരസാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെൻറ് റാഷിബിൽനിന്ന് പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ചയാണ് സംഭവം.
മംഗള എക്സ്പ്രസില്‍ കോഴിക്കോട്ട് വന്നിറങ്ങിയ റാഷിബ് ബൈക്കിൽ വീട്ടിലേക്ക് പോകവെ ലിങ്ക് റോഡില്‍നിന്ന് എക്സൈസ് സംഘം പിടികൂടുകയായിരുന്നു.
കൈവശമുണ്ടായിരുന്ന സ്പീക്കറിനുള്ളിലായിരുന്നു ചരസ് സൂക്ഷിച്ചത്. നേരത്തേ സ്പിരിറ്റ് കടത്തിയ കേസിൽ പ്രതിയായ റാഷിബ് പതിവായി ആഗ്രയില്‍നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വിൽപന നടത്താറുണ്ടെന്ന് എക്സൈസ് അറിയിച്ചു.
എന്‍ഫോഴ്സ്മെൻറ് സ്ക്വാഡ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ സി. അനികുമാറിെൻറ നേതൃത്വത്തില്‍ സി.ഐ ജി. കൃഷ്ണകുമാര്‍, എക്സൈസ് ഇൻസ്പെക്ടര്‍മാരായ കെ.വി. വിനോദ്, ടി.ആർ. മുകേഷ് കുമാർ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വിശാഖ്, സുബിന്, രാജേഷ്, മുഹമ്മദ് അലി, ഡ്രൈവര്‍ കെ. രാജീവ് എന്നിവരായിരുന്നു പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. പാളയത്തുനിന്ന് െവള്ളിയാഴ്ച പുലർച്ചയോടെയാണ് അഹമ്മദ് ജലാലുദ്ദീനും ഉമറും കഞ്ചാവുസഹിതം അറസ്റ്റിലാവുന്നത്.
കെ.എൽ 14 എക്സ് 1691 നമ്പർ സ്കൂട്ടറിൽ സംശയകരമായ സാഹചര്യത്തിൽ ബാഗുമായി കണ്ട ഇരുവരെയും കസബ എസ്.െഎ വി. സിജിത്ത് തടഞ്ഞുനിർത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും ഇരുവെരയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇരുവരെയും പിന്നീട് കോടതി റിമാൻഡ് ചെയ്തു. എസ്.െഎ ശ്രീജേഷ്, എ.എസ്.െഎ അഷ്റഫ്, സിവിൽ പൊലീസ് ഒാഫിസർ തുടർമാൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.