പാലക്കാട്: ലോക്ഡൗൺ കാലയളവിൽ റീട്ടെയിൽ വിപണികളിൽ ആവശ്യമായ അളവിലുള്ള അവശ് യമരുന്നുകളുെട ലഭ്യത ഉറപ്പാക്കണെമന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജ ി.ഐ) അറിയിച്ചു. സാനിറ്റൈസർ ഉൾപ്പെടെയുള്ളവയുടെ ശേഖരം കർശനമായി നിരീക്ഷിക്കണം.
സൈപ്ല ചെയിൻ തടസ്സപ്പെട്ടതിനാലുണ്ടായ മരുന്നുകളുടെ കുറവ് സംബന്ധിച്ച് അതിജാഗ്രത പാലിക്കാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർമാർക്ക് നിർദേശം നൽകി. കോവിഡ് വ്യാപനം മന്ദഗതിയിലാക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ ആവശ്യത്തിനുണ്ടെന്നും മരുന്ന് ഫോർമുലേഷനുകൾ വിപണിയിൽ മിതമായ നിരക്കിൽ ലഭ്യമാണെന്നും ഉറപ്പാക്കണം. പൂഴ്ത്തിവെപ്പ്, കൃത്രിമക്ഷാമം, കരിഞ്ചന്ത എന്നിവ കർശനമായി തടയണം.
ഇതിനായി നിരന്തര പരിേശാധനയും നടപടിയും തുടരണം. ചില്ലറ വ്യാപാരികളും മൊത്തക്കച്ചവടക്കാരും സാധാരണ ഓർഡറിങ് രീതി പിന്തുടരുകയും മരുന്നുകൾ മൊത്തമായി സൂക്ഷിച്ചുവെക്കുന്നത് ഒഴിവാക്കുകയും ചെയ്യണമെന്നും ഡ്രഗ്സ് കൺട്രോളർ ജനറൽ ആവശ്യപ്പെട്ടു.
മരുന്നുകൾ സംഭരിച്ചുവെക്കുന്നത് സപ്ലൈ ചെയിനുകളിൽ ക്ഷാമത്തിന് കാരണമാകും. കോവിഡ് മൂലമുണ്ടായ അസാധാരണ സാഹചര്യം കൈകാര്യം ചെയ്യാനുള്ള സർക്കാർ ശ്രമങ്ങൾക്ക് മരുന്ന് വ്യാപാരി സംഘടനകളുടെ സഹകരണവും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.