വിമാനത്തിനകത്ത് മദ്യപിച്ച് ബഹളമുണ്ടാക്കി; ദോഹയിൽ നിന്നെത്തിയയാൾ അറസ്റ്റിൽ

നെടുമ്പാശ്ശേരി: വിമാനത്തിനകത്ത് മദ്യപിച്ച് ബഹളംവെച്ചയാൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായി. കോട്ടയം സ്വദേശി ജിസൻ ജേക്കബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദോഹയിൽനിന്ന് എയർ ഇന്ത്യാ വിമാനത്തിലാണ് ജിസൻ കൊച്ചി വിമാനത്താവളത്തിലെത്തിയത്.

വിമാനം റൺവേയിലേക്കിറങ്ങുന്ന നേരത്ത് സീറ്റ് ബെൽറ്റ് ധരിച്ച് സീറ്റിലിരിക്കാതെ ബഹളം തുടരുകയായിരുന്നു. ഇതോടെ പൈലറ്റ് പരാതി നൽകുകയായിരുന്നു

Tags:    
News Summary - Drunk and riotous in flight, man arrested at Kochi Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.