മദ്യ ലഹരിയിൽ സീരിയൽ നടിയുടെ കാറോട്ടം; രണ്ടു വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു, എം.സി റോഡിൽ ഗതാഗതകുരുക്ക്

പന്തളം: മദ്യലഹരിയിൽ കാറോടിച്ച് അപകട പരമ്പര തീർത്ത സീരിയൽ നടിക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച വൈകിട്ട് ആറിന് കുളനട ടി.ബി ജങ്ഷന് സമീപമുള്ള പെട്രോൾ പമ്പിന് സമീപമാണ് കാർ രണ്ടു വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചത്.

മിനി ലോറിയിലും റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലുമാണ് ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറെ നേരെ ഗതാഗതം തടസ്സപ്പെട്ടു. 

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) ആണ് കാറോടിച്ചിരുന്നത്. മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതോടെ നടിക്കെതിരെ പൊലീസ് കേസെടുത്തു. വാഹനത്തിൽ നിന്ന് പൊലീസ് മദ്യകുപ്പി കണ്ടെടുത്തു.

Tags:    
News Summary - Drunk serial actress's car race; Two vehicles were hit and thrown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.