കൊല്ലം: ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ ഏറെ ചോദ്യങ്ങൾ ഉന്നയിക്കുകയാണ് കുടുംബം. ആശുപത്രിയിൽ വെച്ച് കുത്തേറ്റ ശേഷം വന്ദനാദാസ് നടന്നു തന്നെയാണ് ആംബുലൻസിലേക്ക് പോയത്. അതിന് ശേഷം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴും ആരോഗ്യപ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ സമയം വൈകിയോ എന്ന ചോദ്യമാണുള്ളത്. ഇതിനുപുറമെ,, സംഭവസമയത്ത് പൊലീസുകാർ, ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ വന്ദനാദാസിനടുത്തുണ്ടായിരുന്നു. എന്തുകൊണ്ട് ഇവർ സംരക്ഷിക്കാൻ മുൻകൈയെടുത്തില്ല. തുടങ്ങിയ ചോദ്യങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്.
ഇത്തരം സംശയം നിലനിൽക്കുന്നതിനാലാണ്, സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈകോടതിയെ സമീപിച്ചത്. വിശദീകരണം തേടി കോടതി സർക്കാരിനും പൊലീസിനും നോട്ടീസ് അയച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു വന്ദനാദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈകോടതിയെ സമീപിച്ചത്. ഹൈകോടതി സർക്കാരിനോടും പൊലീസിനോടും വിശദീകരണം ചോദിച്ചിരിക്കുകയാണ്. ഒപ്പം, കേസെടുക്കുന്നതിനെ കുറിച്ച് സി.ബി.ഐയുടെ അഭിപ്രായവും കോടതി ആരാഞ്ഞിട്ടുണ്ട്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്താൻ സാധിക്കില്ലെന്നാണ് പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.