കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണന്‍റെ അറസ്റ്റ് രേഖകളോ തെളിവോ ഇല്ലാതെയാണ് നടത്തിയതെന്ന് സി.ബി.ഐയുടെ സത്യവാങ്മൂലം. ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഗൂഡാലോചനയുടെ മുഖ്യകണ്ണികൾ ഉദ്യോഗസ്ഥരാണെന്നും വെളിപ്പെടുത്തുന്നു. പ്രതികളായ ഉദ്യോഗസ്ഥർക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സാധീനിക്കാൻ സാധ്യതയുണ്ടെന്നും സി.ബി.ഐ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുൻ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും ഉൾപ്പടെ 18 പേരെ പ്രതികളാക്കി സി.ബി.ഐ നേരത്തെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ നാലാം പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന സിബി മാത്യൂസ് ജാമ്യാപേക്ഷ കോടതിയിൽ ഫയൽ ചെയ്തിരുന്നു.ഇന്ന് വരെ അറസ്റ്റ് ചെയ്യരുതെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഇടക്കാല ഉത്തരവും ലഭിച്ചിരുന്നു. ഇതിനെതിരെയാണ് സി.ബി.െഎ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കാൻ അന്താരാഷ്ട്ര തലത്തിൽ ഗൂഡാലോചന നടന്നോ എന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. പ്രതികൾ പോലീസിൽ ഉന്നത സ്ഥാനത്തിരുന്നവരാണ്. അതുകൊണ്ടു ഇവർക്ക് ജാമ്യം നൽകരുത്. അവർക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ ഭീഷണിപ്പെടുത്തിയും മറ്റും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പേട്ട സി.ഐ ആയിരുന്ന എസ്. വിജയനാണ് ഒന്നാം പ്രതി. സിബി മാത്യൂസ് നാലും കെ.കെ. ജോഷ്വ അഞ്ചും ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ ഏഴും പ്രതികളാണ്. സിറ്റി പൊലീസ് കമീഷണറായിരുന്ന വി. ആര്‍ രാജീവന്‍, എസ്.ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. പ്രതികള്‍ക്കെതിരെ ഗൂഡാലോചനക്കും മര്‍ദനത്തിനും വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.