കൊച്ചി: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യ, ഓണക്കിറ്റുകൾ വിതരണം ചെയ്ത ഇനത്തിൽ റേഷൻ കടയുടമകൾക്ക് കുടിശ്ശികയുള്ള കമീഷൻ തുക നൽകാൻ ഹൈകോടതി ആറാഴ്ച കൂടി സമയം അനുവദിച്ചു. നാല് മാസത്തിനകം കുടിശ്ശിക തുക നൽകണമെന്ന കഴിഞ്ഞ ജനുവരിയിലെ കോടതി ഉത്തരവ് നടപ്പാക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ ഉപഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
ഉത്തരവ് നടപ്പാക്കാൻ ആറ് മാസം സമയം അനുവദിക്കണമെന്നായിരുന്നു സർക്കാറിന്റെ ആവശ്യം. എന്നാൽ, ഇത് തള്ളിയ കോടതി ആറാഴ്ച സമയം അനുവദിക്കുകയും സെപ്റ്റംബർ 11നകം നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. 11 മാസത്തെ കമീഷനാണ് വ്യാപാരികൾക്ക് നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.