തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറുമായി അഭിപ്രായഭിന്നതയുള്ള ഗതാഗത കമീഷണർ എസ്. ശ്രീജിത്തിന് സ്ഥലംമാറ്റം. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായാണ് നിയമനം. എറണാകുളം മേഖല ഐ.ജി എ. അക്ബറിനെയാണ് പുതിയ ട്രാൻസ്പോർട്ട് കമീഷണറായി എക്സ് കേഡർ തസ്തികയിൽ നിയമിച്ചത്.
ബിവറേജ് കോർപറേഷൻ എം.ഡി യോഗേഷ് ഗുപ്തയെ ഡയറക്ടറുടെ പൂർണ ചുമതലയോടുകൂടി വിജിലൻസ് ഡയറക്ടറേറ്റിൽ എ.ഡി.ജി.പിയായി നിയമിച്ചു. നിലവിലെ ഡയറക്ടറും ഡി.ജി.പിയുമായ ടി.കെ. വിനോദ്കുമാർ സ്വയം വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഞായറാഴ്ച വിരമിക്കുന്ന ടി.കെ. വിനോദ് കുമാറിന് വെള്ളിയാഴ്ച പൊലീസ് സേന വിടവാങ്ങല്‍ പരേഡ് നല്‍കും. പൊലീസ് ആസ്ഥാനത്തെ ഐ.ജി ഹർഷിത അട്ടല്ലൂരിയെ ബെവ്കോ സി.എം.ഡിയുടെ ചുമതലയിൽ സംസ്ഥാന ഡെപ്യൂട്ടേഷനോടെ നിയമിച്ചു.
സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന് പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ ബോർഡ് ചെയർമാന്‍റെ അധിക ചുമതല നൽകി. നിലവിലെ ചെയർമാൻ നാഗരാജുവിനെ മേഖല ഐ.ജിയായി (ക്രൈം) നിയമിച്ചു. ഡി.ഐ.ജി ജെ. ജയനാഥിനെ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ ബോർഡ് എം.ഡിയായി ഡെപ്യൂട്ടേഷനിൽ നിയമിച്ചു.
തൃശൂർ റേഞ്ച് ഡി.ഐ.ജി അജിത ബീഗത്തെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആയും കണ്ണൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസിനെ തൃശൂർ റേഞ്ച് ഡി.ഐ.ജി ആയും നിയമിച്ചു. കണ്ണൂർ റേഞ്ചിന്‍റെ അധിക ചുമതലയും തോംസൺ ജോസിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.