തിരുവനന്തപുരം: കോവിഡ് വ്യാപന ഘട്ടം മുതൽ കേരളത്തിലേക്ക് 15 ലക്ഷത്തിൽപരം പ്രവാസികൾ തിരിച്ചുവന്നപ്പോൾ ഇൗ കാലയളവിൽ വിദേശത്തേക്ക് പോയത് 28 ലക്ഷത്തിൽപരം പേർ. കോവിഡ് ആരംഭിച്ച ശേഷം സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങൾ വഴി വിദേശത്തേക്ക് യാത്ര ചെയ്തത് 28,40,303 പേരാണ്. 10,95,470 പേർ നെടുമ്പാേശ്ശരി വഴിയും 8,49,008 പേർ കരിപ്പൂർ വഴിയും 5,47,831 പേർ തിരുവനന്തപുരം വഴിയും 3,47,994 പേർ കണ്ണൂർ വഴിയുമാണ് പോയതെന്ന് എയർപോർട്ട് അതോറിറ്റി വെളിപ്പെടുത്തി.
കോവിഡ് വ്യാപന കാലയളവിൽ ജൂലൈ മൂന്നു വരെ 15,01,326 പേരാണ് കേരളത്തിൽ തിരിച്ചെത്തിയതെന്നാണ് സംസ്ഥാന സർക്കാറിെൻറ ജാഗ്രത പോർട്ടൽ വഴി ശേഖരിച്ച കണക്ക്. ഇതിൽ 10,73,673 പേർ ജോലി നഷ്ടപ്പെട്ടവരും 2,96,240 പേർ വിസ കാലാവധി കഴിഞ്ഞവരുമാണ്. 84,154 പേർ പത്തിൽ താഴെ പ്രായമുള്ള കുട്ടികളാണ്. 30,704 പേർ മുതിർന്ന പൗരന്മാരാണ്.
മടങ്ങിവന്നവരിൽ 13,641 പേർ ഗർഭിണികളും 2914 പേർ അവരുടെ ഭർത്താക്കന്മാരുമായിരുന്നു. 15 ലക്ഷത്തിലധികം പേർ കോവിഡ് കാലത്ത് മടങ്ങിവന്നെങ്കിലും നല്ലൊരു ശതമാനവും തിരിച്ചുപോയിട്ടുണ്ടെന്നാണ് നോർക്ക വിലയിരുത്തൽ. കോവിഡ് കാലത്ത് വിദേശത്തേക്ക് യാത്ര ചെയ്തവരിൽ നല്ലൊരു ശതമാനവും തിരികെ പോയ പ്രവാസികളാണെന്നാണ് കണക്കുകൂട്ടൽ.
കേരളത്തിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്ത 28 ലക്ഷത്തിൽ മൂന്നു ലക്ഷം പേരെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാകാം. ഇതുകഴിച്ചാൽ തന്നെ 25 ലക്ഷം മലയാളികൾ വിദേശത്തേക്ക് േപായിട്ടുണ്ട്. വിദേശത്തേക്ക് മടങ്ങുന്നവരുടെ കണക്ക് സംസ്ഥാന സർക്കാർ പ്രത്യേകമായി ശേഖരിക്കാത്തതിനാൽ തിരികെ വന്നവരിൽ എത്ര പേർ വീണ്ടും വിദേശത്ത് പോയെന്ന വിവരം ലഭ്യമല്ല.
യു.എ.ഇ 8,90,485
സൗദി 1,73,561
ബഹ്റൈൻ 44,246
കുവൈത്ത് 52,032
ഒമാൻ 1,36,445
ഖത്തർ 1,47,917
മറ്റ് രാജ്യങ്ങൾ 56,640
തിരുവനന്തപുരം 5113- 47831
നെടുമ്പാശ്ശേരി 9871-1095470
കരിപ്പൂർ 6846 - 849008
കണ്ണൂർ 2562 - 347994
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.