കോഴിക്കോട്: മാധ്യമം ന്യൂസ് എഡിറ്റര്‍ ഒ. ഉമറുല്‍ ഫാറൂഖിന് വീണ്ടും ഡച്ച് ഫെലോഷിപ്. മാധ്യമ സൃഷ്ടികളിലൂടെ തീവ്രവാദത്തെ പ്രതിരോധിക്കല്‍ എന്ന വിഷയത്തില്‍ നെതര്‍ലന്‍ഡ്സിലെ റേഡിയോ നെതര്‍ലന്‍ഡ്സ് ട്രെയിനിങ് സെന്‍റര്‍ നടത്തുന്ന മൂന്നാഴ്ചത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ഡച്ച് സര്‍ക്കാര്‍ ഫെലോഷിപ്. 2017 മേയ് ഒന്നു മുതല്‍ 19 വരെ നെതര്‍ലന്‍ഡ്സിലെ ഹില്‍വേഴ്സമിലാണ് പരിശീലനം.
ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തന പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് 2009ല്‍ ഉമറുല്‍ ഫാറൂഖിന് ഡച്ച് ഫെലോഷിപ് ലഭിച്ചിരുന്നു. നെതര്‍ലന്‍ഡ്സ് സര്‍ക്കാറിന് കീഴിലെ നെതര്‍ലന്‍ഡ്സ് ഫെലോഷിപ് പ്രോഗ്രാം (എന്‍.എഫ്.പി) ആണ് തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കു ഫെലോഷിപ് നല്‍കുന്നത്. ഓണ്‍ലൈന്‍ മീഡിയ മാനേജ്മെന്‍റില്‍ 2010ല്‍ ബര്‍ലിനിലെ ഇന്‍റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിന്‍െറ ഫെലോഷിപും നേപ്പാളിലെ ജനാധിപത്യത്തെക്കുറിച്ചുള്ള പഠനത്തിന് 2010ല്‍ ഏഷ്യ മീഡിയ ഫോറം ഫെലോഷിപും ലഭിച്ചിട്ടുണ്ട്. മാധ്യമം ഓണ്‍ലൈനിന്‍െറ ചുമതല വഹിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.