മെഡി. കോളജിൽ ഡി.വൈ.എഫ്.ഐ ആക്രമണം; കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും സുരക്ഷാ ജീ​വ​ന​ക്കാ​​ർ​ക്കും മാ​ധ്യ​മം ലേ​ഖ​ക​നും മ​ർ​ദ​നം

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​​ർ​ക്കും രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ഡി.​വൈ.​എ​ഫ്.​ഐ​ക്കാ​രു​ടെ ക്രൂ​ര​മ​ർ​ദ​നം. ബു​ധ​നാ​ഴ്ച രാ​വി​​ലെ 10ഓ​ടെ സ​ന്ദ​ർ​ശ​ക​ഗേ​റ്റി​ലാ​ണ് സം​ഭ​വം. ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​ന്റെ കു​ടും​ബ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സം​ഘ​ർ​ഷ​വി​വ​ര​മ​റി​ഞ്ഞ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ 'മാ​ധ്യ​മം' സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ പി. ​ഷം​സു​ദ്ദീ​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ​ ആ​ക്ര​മി​ക​ൾ ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ​ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി​യ​ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ക​ഴു​ത്തി​നു​പി​ടി​ച്ച്​ തി​രി​ക്കു​ക​യും ചെ​യ്തു.​ ഫോ​ൺ തി​രി​ച്ചു​കി​ട്ടാ​ൻ സ​മീ​പി​ച്ച​പ്പോ​ൾ സം​ഘം വീ​ണ്ടും മ​ർ​ദി​ച്ചു. തു​ട​ർ​ന്ന്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ ഓ​ടി​ക്ക​യ​റി​യ​പ്പോ​ഴാ​ണ്​ ആ​ക്ര​മി​ക​ൾ പി​ന്തി​രി​ഞ്ഞ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ ഷം​സു​ദ്ദീ​ൻ ​പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

പ​രി​ക്കേ​റ്റ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​യ ബാ​ലു​ശ്ശേ​രി ക​ണ്ണ​​ങ്കോ​ട്ട് കെ.​എ. ശ്രീ​ലേ​ഷ്, ദി​നേ​ശ​ൻ ന​രി​ക്കു​നി, ര​വീ​ന്ദ്ര​പ്പ​ണി​ക്ക​ർ കു​റ്റ്യാ​ടി, രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നാ​യ കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി കെ. ​പ്ര​ജീ​ഷ്​ എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല ​ജോ. ​സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ. ​അ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണെ​ന്ന് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.

സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രെ​യും രോ​ഗി​ക​ൾ​ക്കൊ​പ്പ​മെ​ത്തി​യ​വ​രെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും ആ​ക്ര​മി​ച്ച​തി​ന് ശി​ക്ഷാ​നി​യ​മം 323 (ബോ​ധ​പൂ​ർ​വം പ​രി​ക്കേ​ൽ​പി​ക്ക​ൽ), 341 (അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വെ​ക്ക​ൽ), 332 (പൊ​തു​സേ​വ​ക​നെ ആ​ക്ര​മി​ക്ക​ൽ), 347 (ത​ട​ഞ്ഞു​വെ​ക്ക​ൽ) തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ആ​ശു​പ​ത്രി​യി​​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച സ്ത്രീ​യെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ 323, 341 എ​ന്നി​വ​ക്കൊ​പ്പം 354 (സ്ത്രീ​യെ അ​പ​മാ​നി​ക്ക​ൽ) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്റെ ഓ​ഫി​സി​ലേ​ക്ക് പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ദ​മ്പ​തി​ക​ൾ രാ​വി​ലെ മു​ഖ്യ ക​വാ​ട​ത്തി​ലെ​ത്തി​യ​തെ​ന്ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. പ്ര​ധാ​ന ക​വാ​ട​ത്തി​ലൂ​ടെ​യ​ല്ല സൂ​പ്ര​ണ്ട് ഓ​ഫി​സി​ലേ​ക്ക് പോ​കേ​ണ്ട​തെ​ന്നും മ​റ്റൊ​രു ഗേ​റ്റി​ലൂ​ടെ പോ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും പ്ര​ധാ​ന ഗേ​റ്റി​ലൂ​ടെ പോ​ക​ണ​മെ​ന്ന് ദ​മ്പ​തി​ക​ൾ വാ​ശി​പി​ടി​ക്കു​ക​യും പോ​കാ​ൻ ശ്ര​മി​ച്ച​വ​രെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ൻ ത​ട​യു​ക​യും ചെ​യ്തു. ഇ​തി​ൽ ക്ഷു​ഭി​ത​നാ​യ ഇ​യാ​ൾ പു​റ​ത്തു​നി​ന്ന് 15ഓ​ളം പേ​രു​മാ​യി എ​ത്തി സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന​ട​ക്കം മൂ​ന്നു​പേ​രെ​യും ച​വി​ട്ടു​ക​യും ക്രൂ​ര​മാ​യി തൊ​ഴി​ക്കു​ക​യും ചെ​യ്യു​ന്ന​ത് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ കെ.​യു.​ഡ​ബ്ല്യൂ.​ജെ ജി​ല്ല ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

Tags:    
News Summary - DYFI attack at Kozhikode Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.