തിരുവനന്തപുരം: ഇസ്രായേലിെൻറ നരനായാട്ടിന് ഇരയാകുന്ന ഫലസ്തീൻ ജനതക്ക് െഎക്യദാർഢ്യവുമായി ഡി.വൈ.എഫ്.െഎ കാമ്പയിൻ. നീതിക്കുവേണ്ടി പോരാടുന്ന ഫലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫേസ്ബുക്കിൽ പ്രൊഫൈൽ പിക്ചർ ഫ്രെയിം കാമ്പയിനാണ് ആരംഭിച്ചിരിക്കുന്നത്. എല്ലാവരും പ്രൊഫൈൽ ഫ്രെയിം മാറ്റി കാമ്പയിനിൽ പങ്കെടുക്കണമെന്ന് ഡി.വൈ.എഫ്.െഎ അഭ്യർഥിച്ചു. കൂടാതെ 'ഫലസ്തീനിലെ ഇസ്രയേൽ അധിനിവേശം' എന്ന വിഷയത്തിൽ വെബിനാറും സംഘടിപ്പിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകീട്ട് ഫേസ്ബുക്കിൽ ലൈവായിട്ടാണ് പരിപാടി.
'സ്വന്തം രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിനായുള്ള പലസ്‌തീൻ ജനതയുടെ ചെറുത്തുനിൽപ്പ് ഐതിഹാസികമാണ്. 1948ൽ യു.എൻ രക്ഷാസമിതി പാസാക്കിയ പ്രമേയത്തെ പോലും വകവവെക്കാതെ ഫലസ്‌തീൻകാരെ കൊന്നൊടുക്കുന്ന സാമ്രാജ്യത്വ ചട്ടുകമാണ് ഇസ്രായേൽ.
ഫലസ്‌തീന്‍ ജനതക്കെതിരെ ഇസ്രായേലി സൈന്യം നടത്തുന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ ആക്രമണം കിഴക്കന്‍ ജെറുസലേമിെൻറ പൂര്‍ണമായ അധിനിവേശം ലക്ഷ്യംെവച്ചാണ്. ഫലസ്തീനിലെ ജനതക്ക് തങ്ങളുടെ മാതൃഭൂമിയിലും സ്വത്തിലും അവകാശമുണ്ടെന്ന് പ്രസ്‌താവിക്കുന്ന യു.എന്‍ പൊതുസഭ പ്രമേയം പോലും മുഖവിലക്കെടുക്കാന്‍ ഇസ്രായേല്‍ തയാറാകുന്നില്ല.
അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ 'ഫലസ്തീനിലെ ഇസ്രയേൽ അധിനിവേശം' എന്ന വിഷയത്തിൽ ഡി.വൈ.എഫ്.ഐ വെബിനാർ സംഘടിപ്പിക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ, കവി സച്ചിദാനന്ദൻ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻൻറും ബേപ്പൂർ നിയുക്ത എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും' -ഡി.വൈ.എഫ്.െഎ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.