പി.കെ. ശ​ശിക്കെതിരെ പരാതി നൽകിയ നേതാവ് ജില്ല കമ്മിറ്റിയിൽനിന്ന്​ രാജിവെച്ചു

പാലക്കാട്: പി.കെ. ശ​ശി എം.എൽ.എക്കെതിരായ പരാതി നൽകിയ വനിത നേതാവ് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയിൽനിന്നും ​േബ്ലാക്ക ്​ സെക്ര​േട്ടറിയറ്റിൽനിന്നും രാജിവെച്ചു. ഞായറാഴ്​ച ചേർന്ന ഡി.വൈ.എഫ്​.​െഎ യോഗത്തിലാണ്​ രാജിക്കത്ത് നൽകിയത്​.

തന്നെ സമൂഹ മാ​ധ്യമത്തിലൂടെ അപമാനിച്ച നേതാവിനെ ജില്ല വൈസ്​ പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ തെരഞ്ഞെടുത്തതും ത​​െൻറ കൂടെ നിന്ന മുതിർന്ന നേതാക്കളടക്കമുള്ളവരെ തരം താഴ്​ത്തിയതും ഇവരു​െട പ്രതിഷേധത്തിന്​ വഴിവെച്ചിരുന്നു. ഇതാണ്​ രാജിയിലേക്ക് നയിച്ചത്​.

പീഡന പരാതിയെ തുടർന്ന് നവംബർ 26നാണ് ഷൊർണൂർ എം.എൽ.എയും ജില്ല സെക്ര​േട്ടറിയറ്റ്​ അംഗവുമായ പി.കെ. ശശിയെ സി.പി.എം സസ്പെൻഡ് ചെയ്തത്. ആറുമാസത്തേക്ക് പ്രാഥമിക അംഗത്വത്തിൽ നിന്നായിരുന്നു സസ്പെൻഷൻ.

Tags:    
News Summary - DYFI Girl Resigned PK Sasi-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.