തൃശൂരിൽ ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു; എസ്.ഡി.പി.ഐ എന്ന് ആരോപണം

തൃശൂർ കുന്നംകുളത്ത് ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു. കൃത്യത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഡി.വൈ.എഫ്.ഐ കുന്നംകുളം ബ്ലോക്ക്‌ സെക്രട്ടറിക്ക് നേരെയാണ് വധശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കേച്ചേരി സ്വദേശി സൈഫുദ്ധീന് വെട്ടേറ്റത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സൈഫുദ്ധീനെ അമല മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിപ്പോൾ. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സൈഫുദ്ധീനെ ഒരു കൂട്ടം ആളുകള്‍ തടഞ്ഞുനിര്‍ത്തി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നെന്നാണ് സൈഫുദ്ധീന്‍ പൊലീസിന് നൽകിയ മൊഴി.

അതേസമയം, വധശ്രമത്തിന് പിന്നില്‍ എസ്‌.ഡി.പി.ഐ പ്രവർത്തകരാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. കേച്ചേരിയില്‍ കഴിഞ്ഞ ദിവസം നടന്ന ഗ്രാമോത്സവം പരിപാടിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പങ്കെടുക്കാന്‍ ശ്രമിക്കുകയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടയുകയും ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാരമാണ് കൊലപാതക ശ്രമമെന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്.

Tags:    
News Summary - DYFI leader hacked in Thrissur; Allegation against SDPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.