സദാചാര ഗുണ്ടായിസം അവസാനിപ്പിക്കാൻ ഇടപെടുമെന്ന് ഡി.വൈ.എഫ്.ഐ

പരവൂർ: തെക്കുംഭാഗം കാപ്പിൽ ബീച്ചിൽ തുടരുന്ന സദാചാര ഗുണ്ടായിസം അവസാനിപ്പിക്കാൻ നിരന്തരം ഇടപെടുമെന്ന് ഡി.വൈ.എഫ്.ഐ. തിങ്കളാഴ്ച സ്ത്രീക്കും മകനും നേർക്കുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ബീച്ചിൽ സംഘടിപ്പിച്ച ജാഗ്രത സദസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗുണ്ടകളെ നിലക്ക് നിർത്താൻ പ്രവർത്തകർ നിരീക്ഷണം നടത്തും. നിരന്തരമായ സാമൂഹിക വിരുദ്ധ ശല്യത്തിനെതിരെ നടപടിയെടുക്കേണ്ട പൊലീസ്​ കുറ്റവാളികളെ സഹായിക്കുന്ന തരത്തിലാണ്​ പെരുമാറുന്ന​െതന്ന് നേതാക്കൾ ആരോപിച്ചു. പൊലീസ്​ കൃത്യമായ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാവണം. സർക്കാരിന്‍റെ നയത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - DYFI to intervene to end moral gangsterism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.