Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2021 3:19 PM IST Updated On
date_range 3 Sept 2021 12:15 AM ISTസദാചാര ഗുണ്ടായിസം അവസാനിപ്പിക്കാൻ ഇടപെടുമെന്ന് ഡി.വൈ.എഫ്.ഐ
text_fieldsbookmark_border
പരവൂർ: തെക്കുംഭാഗം കാപ്പിൽ ബീച്ചിൽ തുടരുന്ന സദാചാര ഗുണ്ടായിസം അവസാനിപ്പിക്കാൻ നിരന്തരം ഇടപെടുമെന്ന് ഡി.വൈ.എഫ്.ഐ. തിങ്കളാഴ്ച സ്ത്രീക്കും മകനും നേർക്കുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ബീച്ചിൽ സംഘടിപ്പിച്ച ജാഗ്രത സദസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗുണ്ടകളെ നിലക്ക് നിർത്താൻ പ്രവർത്തകർ നിരീക്ഷണം നടത്തും. നിരന്തരമായ സാമൂഹിക വിരുദ്ധ ശല്യത്തിനെതിരെ നടപടിയെടുക്കേണ്ട പൊലീസ് കുറ്റവാളികളെ സഹായിക്കുന്ന തരത്തിലാണ് പെരുമാറുന്നെതന്ന് നേതാക്കൾ ആരോപിച്ചു. പൊലീസ് കൃത്യമായ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാവണം. സർക്കാരിന്‍റെ നയത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story