യൂത്ത്​ കോൺഗ്രസ് സമരപ്പന്തലിൽ ഡി.വൈ.എഫ്​.ഐ അക്രമം; തിരുവനന്തപുരത്ത്​ സംഘർഷം

തിരുവനന്തപുരം: യൂത്ത്​ കോൺഗ്രസ് സമരപ്പന്തലിൽ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ അതിക്രമിച്ച്​ കടന്നു. ഇതേതുടർന്ന്​ തലസ്​ഥാന നഗരിയിൽ ഇരുകൂട്ടരും തമ്മിൽ കല്ലേറും സംഘർഷവും നടക്കുന്നു.

റാങ്ക്​ ജേതാവി​െൻറ ആത്​മഹത്യയിൽ പ്രതിഷേധിച്ച്​ പട്ടത്തെ പി.എസ്​.സി ആസ്​ഥാന ഓഫിസിനുമുന്നിൽ യൂത്ത്​ കോൺഗ്രസ് നടത്തുന്ന സമരപ്പന്തലിലാണ്​ സംഭവം. ഇതിനിടെ, വെഞ്ഞാറമൂട്​ ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച്​  ഇവിടേക്ക്​ ഓടിക്കയറിയ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ സമരപ്പന്തലിലുള്ളവരെ ആക്രമിക്കുകയായിരുന്നു.

തുടർന്ന്​ ഇരുവിഭാഗവും തെരുവുയുദ്ധത്തിൽ ഏർപ്പെട്ടു. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല സമ്രപ്പന്തൽ സന്ദർശിച്ച ഉടനെയാണ്​ സംഭവം. ഇരുവിഭാഗത്തെയും പൊലീസ്​ ഇടപെട്ട്​ പിടിച്ചുമാറ്റി​. നിരവധി പേർക്ക്​ കല്ലേറിലും അക്രമത്തിലും പരി​ക്കേറ്റു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.