നെയ്യാറ്റിൻകര: പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ റോഡിലേക്ക് തള്ളിയിട്ടതിനെ തുടർന്ന് യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ ഡിവൈ.എസ്.പിക്ക് സസ്പെൻഷനും കൊലക്കുറ്റത്തിന് കേസും. സംഭവത്തിൽ വകുപ്പുതല അന്വേഷണവും തുടങ്ങി.
വാഹനം മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ബി. ഹരികുമാറുമായുണ്ടായ തർക്കത്തിനിടെ കൊടങ്ങാവിള മണലൂർ ചിറത്തലവിളാകത്ത് വീട്ടിൽ സനൽകുമാർ (32) ആണ് കാറിടിച്ച് മരിച്ചത്. അതേസമയം ഡിവൈ.എസ്.പി ഒളിവിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ നാലു മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ നെയ്യാറ്റിൻകര കൂട്ടപ്പനയിലെത്തിച്ചാണ് റോഡ് ഉപരോധിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ജനപ്രതിനിധികൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്മാറിയില്ല.
കലക്ടറോ ആർ.ഡി.ഒയോ നേരിെട്ടത്തി അറസ്റ്റിെൻറ കാര്യത്തിൽ ഉറപ്പുനൽകണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ആർ.ഡി.ഒ നൽകിയ ഉറപ്പിലാണ് ഉപരോധം അവസാനിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി. അശോകനെയാണ് ആദ്യം അന്വേഷണച്ചുമതല ഏൽപിച്ചിരുന്നത്.
എന്നാൽ, ഡിവൈ.എസ്.പി പ്രതിയായ കേസ് സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നതിലെ അനൗചിത്യം കണക്കിലെടുത്ത് ചുമതല നെടുമങ്ങാട് എ.എസ്.പി സുജിത്ദാസിന് കൈമാറുകയായിരുന്നു. നെയ്യാറ്റിൻകരയിൽ നാട്ടുകാർ ഹർത്താൽ ആചരിച്ചു.സനൽകുമാർ പരേതനായ സോമരാജിെൻറ മകനാണ്. മാതാവ്: രമണി, ഭാര്യ: ബിജി. മക്കൾ: ആൽബിൽ, അലൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.