തിരുവനന്തപുരം: മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരായ ഇ-ബീറ്റ് ക്രമക്കേട് ആരോപിച്ച ഹരജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. വിജിലൻസ് പ്രത്യേക കോടതി ജഡ്ജി അജിത്ത് കുമാറിേൻറതാണ് ഉത്തരവ്. കഴിഞ്ഞതവണ കേസ് പരിഗണിക്കവെ വിജിലൻസ് ഇടക്കാല റിപ്പോർട്ട് ഫയൽ ചെയ്തിരുന്നു.
ഇൗ റിപ്പോർട്ടിൽ ഹരജിയിലെ ആരോപണങ്ങൾ നേരത്തേ അേന്വഷിച്ചതാണെന്നും പരാതിയിൽ കഴമ്പില്ലെന്നും കണ്ടെത്തിയതിനാലാണ് ഹരജി തള്ളിയതെന്ന് ഉത്തരവിൽ പറയുന്നു. 2012-13 കാലഘട്ടത്തിൽ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഇ-ബീറ്റ് സംവിധാനം നടപ്പാക്കിയതിൽ രണ്ടുകോടി രൂപയുടെ ക്രമക്കേട് നടത്തി എന്നാണ് ഹരജിയിലെ ആരോപണം.
മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, ഡി.ജി.പി ബാലസുബ്രഹ്മണ്യം, മനോജ് എബ്രഹാം ഐ.പി.എസ്, വൈഫിനിറ്റി എം.ഡി എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു ഹരജി ഫയൽ ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.