തിരുവനന്തപുരം: ഇ-ഓഫിസ് സംവിധാനം സേവനങ്ങള്‍ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ഇ-ഓഫിസ്, പഞ്ചിങ് സംവിധാനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഒട്ടേറെ തടസ്സങ്ങള്‍ നീക്കി ജീവനക്കാരുടെ പിന്തുണയോടെയാണ് സംവിധാനം സജ്ജമാക്കിയതെന്നും മന്ത്രി പറഞ്ഞു.
ഘട്ടംഘട്ടമായി ആരോഗ്യവകുപ്പിനെ പൂര്‍ണമായും ഇ-ഓഫിസ് സംവിധാനത്തില്‍ കൊണ്ടുവരും. ബയോമെട്രിക് പഞ്ചിങ്ങിലെ കാലതാമസം ഒഴിവാക്കാന്‍ കെല്‍ട്രോണ്‍ മുഖേന ചിപ്പ് ഐ.ഡി കാര്‍ഡ് നല്‍കാനുള്ള നടപടികളും പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.