മലപ്പുറം: ഒൗഷധ വ്യാപാരികളുടെ ശക്തമായ എതിർപ്പ് അവഗണിച്ച് മരുന്ന് വ്യാപാരത്തിന് കേന്ദ്രീകൃത ഒാൺലൈൻ പോർട്ടൽ സ്ഥാപിക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. ഇ പോർട്ടൽ സജ്ജമാക്കുന്നതിനുള്ള അവസാന മിനുക്കുപണിയിലാണ് സെൻട്രൽ ഡ്രഗ്സ് കൺേട്രാൾ ഒാർഗനൈസേഷൻ. രോഗികൾക്ക് ഗുണനിലവാരമുള്ള മരുന്നെത്തിക്കുകയാണ് ഉദേശ്യം. ഇ പോർട്ടൽ സജ്ജമാവുന്നതോടെ രാജ്യത്തെ മുഴുവൻ മരുന്നു വ്യാപാരവും ഇതുവഴിയാകും. ഉൽപാദകർ മുതൽ ചില്ലറ വ്യാപാരികൾ വരെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മൊത്തവ്യാപാരികൾ വിതരണക്കാർക്കും ചില്ലറ വ്യാപാരികൾക്കും കൈമാറുന്ന മരുന്നിെൻറ വിവരം പോർട്ടലിൽ രേഖപ്പെടുത്തണം.
റീെട്ടയിൽ കെമിസ്റ്റുകളും ഇ ഫാർമസി ഒൗട്ട്ലറ്റുകളും വാങ്ങുന്നതും വിൽക്കുന്നതും കമ്പനികൾക്ക് തിരിച്ചുകൊടുക്കുന്നതുമായ മരുന്നുകളുടെ മുഴുവൻ വിവരങ്ങളും അപ്ലോഡ് ചെയ്യണം. ഇ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവരെ വ്യാപാരത്തിന് അനുവദിക്കില്ല. മൊത്തം ചെലവിലെ ഒരു ശതമാനം ട്രാൻസാക്ഷൻ ഫീസായി സർക്കാർ ഇൗടാക്കും. ഒാൾ ഇന്ത്യ ഒാർഗനൈസേഷൻ ഒാഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് ഉൾപ്പെടെയുള്ള ഒൗഷധ വ്യാപാരികളുടെ സംഘടനകൾ പോർട്ടലിനെതിരെ സമരരംഗത്തുണ്ട്. മുഴുവൻ വിൽപന വിവരവും അപ്ലോഡ് ചെയ്യുക അപ്രാേയാഗികമാണെന്നും ഇതിനുള്ള വിവര വിനിമയ സംവിധാനം രാജ്യത്തില്ലെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.