ഇ. ശ്രീധരന്‍ ബി.ജെ.പിയില്‍ സജീവമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഇ. ശ്രീധരന്‍ ബി.ജെ.പിയില്‍ സജീവമാണെന്നും പാര്‍ട്ടിക്ക് കൃത്യസമയത്ത് അദ്ദേഹം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും സംസ്​ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രന്‍. സജീവ രാഷ്​ട്രീയത്തിൽനിന്ന് പിന്മാറുകയാണെന്ന ഇ. ശ്രീധര​െൻറ പ്രഖ്യാപനത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തി​െൻറ സേവനം പാര്‍ട്ടിക്ക് വേണമെന്ന് ആഗ്രഹിച്ചതു കൊണ്ടാണ്. അത് തുടര്‍ന്നും ലഭിക്കുമെന്ന് വിശ്വാസമുണ്ട്​.

രാഷ്​ട്രീയക്കാരനെന്നതിലുപരി സാങ്കേതിക വിദഗ്​ധനെന്ന നിലയിലാണ് അദ്ദേഹം ജനങ്ങളെ സേവിച്ചത്. ബി.ജെ.പിയുടെ അഭ്യർഥന മാനിച്ചാണ് സ്ഥാനാർഥിയായത്. കെ-റെയില്‍ വിഷയത്തില്‍ ഉൾപ്പെടെ ശ്രീധര​െൻറ അഭിപ്രായം കേട്ട ശേഷമാണ് ബി.ജെ.പി നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - E. Sreedharan active in BJP -K Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.