കെജ്‌രിവാളിന് ഒമ്പതാം തവണ ഇ.ഡി സമൻസ്; 21ന് ഹാജരാകാൻ നിർദേശം

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസ്. ഇത് ഒമ്പതാം തവണയാണ് കെജ്‌രിവാളിന് ഇ.ഡി നോട്ടീസ് അയക്കുന്നത്. ഈ മാസം 21ന് ഹാജരാകാനാണ് നിർദേശം.

ഇന്നലെ ഡൽഹി റോസ് അവന്യു കോടതിയിൽ നേരിട്ട് ഹാജരായ കെജ്‌രിവാളിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കേസിൽ നിരവധി സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്നും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഏപ്രിൽ ഒന്നിന് വീണ്ടും പരിഗണിക്കും. ഇതിനുപിന്നാലെയാണ് ഇന്ന് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്.

മദ്യനയ അഴിമതിയിൽ തനിക്ക് ഒന്നും ഒളിക്കാനില്ലെന്നാണ് കെജ്‌രിവാളിന്‍റെ നിലപാട്. ഇ.ഡിയെ ഉപയോഗിച്ച് പീഡിപ്പിച്ച് പ്രതിപക്ഷ നേതാക്കളെ ബി.ജെ.പിയിൽ ചേർക്കുകയാണ്മോദി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ഇതേ കേസിൽ കഴിഞ്ഞ ദിവസം ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവ് കെ. കവിത​​യെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് 23വരെ കവിതയെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് കവിതയുടെ വാദം.

Tags:    
News Summary - ED Issues 9th Summons to CM Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.